'ഹുവായ്' മേധാവിയുടെ മകള്‍ കാനഡയില്‍ അറസ്റ്റില്‍; ചൈനീസ് കമ്പനിയുടെ ഉപമേധാവിയെ അറസ്റ്റ് ചെയ്തത് അമേരിക്കന്‍ നിര്‍ദേശത്തെ തുടര്‍ന്ന് 

ഹുവായുടെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ റെന്‍ ഷെങ്‌ഫെയുടെ മകളാണ് അറസ്റ്റിലായ മെങ് വാന്‍ഷോ
'ഹുവായ്' മേധാവിയുടെ മകള്‍ കാനഡയില്‍ അറസ്റ്റില്‍; ചൈനീസ് കമ്പനിയുടെ ഉപമേധാവിയെ അറസ്റ്റ് ചെയ്തത് അമേരിക്കന്‍ നിര്‍ദേശത്തെ തുടര്‍ന്ന് 

വാന്‍കോവര്‍; അന്താരാഷ്ട്ര ടെക്‌നോളജി സ്ഥാപനമായ ഹുവായുടെ സ്ഥാപകന്റെ മകള്‍ കാനഡയില്‍ അറസ്റ്റില്‍. സ്ഥാപനത്തിന്റെ ഉപമേധാവിയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ മെങ് വാന്‍ഷോയാണ് അറസ്റ്റിലായത്. ഇറാനുമേലുള്ള അമേരിക്കന്‍ ഉപരോധവുമായി ബന്ധപ്പെട്ട ലംഘനമാണ് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. 

ഹുവായുടെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ റെന്‍ ഷെങ്‌ഫെയുടെ മകളാണ് അറസ്റ്റിലായ മെങ് വാന്‍ഷോ. ഡിസംബര്‍ ഒന്നിന് വാന്‍കോവറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ മെങ് വാന്‍ഷോ എന്തെങ്കിലും തെറ്റു ചെയ്തതായി അറിയില്ലെന്നാണ് കമ്പനിയുടെ പ്രതികരണം. 

ചൈനീസ് കമ്പനിയുടെ സഹഉടമയ്ക്ക് എതിരായ നടപടി കാനഡയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണ്. സംഭവത്തില്‍ കാനഡയിലെ ചൈനീസ് എംബസി പ്രതിഷേധം അറിയിച്ചു. ഇരുകൂട്ടരും തമ്മില്‍ ശക്തമായ വ്യാപാരയുദ്ധത്തിലാണുള്ളത്. ഇരു രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുനീക്കത്തിന് പരസ്പരം കനത്ത നികുതിയാണ് അമേരിക്കയും ചൈനയും ചുമത്തിവരുന്നത്. ചൈനയിലും പ്രതിഷേധം ശക്തമാണ്. 

അമേരിക്കയ്ക്ക് കൈമാറുന്നതിന് വേണ്ടിയാണ് അറസ്റ്റ് എന്നാണ് കാനഡ അധികൃതരില്‍ നിന്നുള്ള വിശദീകരണം. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇറാനുമേലുള്ള ഉപരോധവുമായി ബന്ധപ്പെട്ട ലംഘനത്തിന്റെ പേരില്‍ വാവേയ്‌ക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് അറസ്റ്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com