അലോയെ കൈവിട്ട് ഗൂഗിള്‍: മാര്‍ച്ചില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

ആപ്പിളിന്റെ ഐമെസേജിനും, വാട്‌സ് ആപ്പിനും വെല്ലുവിളി ഉയര്‍ത്തുവാനായിരുന്നു 2016 സെപ്തംബറില്‍ ഗൂഗിള്‍ അലോയുമായി എത്തുന്നത്. 
അലോയെ കൈവിട്ട് ഗൂഗിള്‍: മാര്‍ച്ചില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

സാന്‍ഫ്രാന്‍സിസ്‌കോ: ഗൂഗിളിന്റെ മെസേജിങ് ആപ് ആയ 'അലോ' പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. മാര്‍ച്ച് 2019 മുതല്‍ ആപ്ലിക്കേഷന്‍ നിലവില്‍ ഉണ്ടാകില്ല. ആന്‍ഡ്രോയ്ഡ് മെസേജിങ് ആപ്ലിക്കേഷനിലും വീഡിയോ കോളിങ് ആപ്ലിക്കേഷന്‍ ആയ ഡിയോയിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി 'അലോ'യുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.

2019 മാര്‍ച്ച് വരെ അലോ നിങ്ങള്‍ക്ക് ഉപയോഗിക്കുവാനാവും. മാര്‍ച്ചിന് ശേഷം അലോയിലെ നിങ്ങളുടെ ചാറ്റുകള്‍ എല്ലാം ആപ്പിലെ ഹിസ്റ്ററി സെക്ഷനില്‍ നിന്നും ഫോണിലേക്ക് മാറ്റേണ്ടി വരുമെന്ന് ഗൂഗിളിന്റെ കണ്‍സ്യുമര്‍ കമ്യൂണിക്കേഷന്‍ പ്രൊഡക്റ്റ്‌സ് വൈസ് പ്രസിഡന്റ് മാറ്റ് ക്ലെയ്‌നര്‍ പറയുന്നു. 

ആപ്പിളിന്റെ ഐമെസേജിനും, വാട്‌സ് ആപ്പിനും വെല്ലുവിളി ഉയര്‍ത്തുവാനായിരുന്നു 2016 സെപ്തംബറില്‍ ഗൂഗിള്‍ അലോയുമായി എത്തുന്നത്.
ആന്‍ഡ്രോയിഡ്, ഐഒഎസ് മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ വരുന്ന അലോ, ഗൂഗിള്‍ ക്രോമിലും, മോസില്ലയിലും ഒപ്പേറയിലും ലഭ്യമായിരുന്നു. അലോയിലെ നിക്ഷേപം ഗൂഗിള്‍ ഈ വര്‍ഷം ആദ്യം പിന്‍വലിച്ചിരുന്നു. 

ഡെസ്‌ക്ടോപ്പില്‍ ഉപയോഗിക്കാനുള്ള സൗകര്യം, ജിഫ്, സ്മാര്‍ട്ട് റിപ്ലേ എന്നിവയിലൂടെ ലോകത്താകമാനം 175 മില്യണ്‍ ഉപയോക്താക്കള്‍ അലോയ്‌ക്കൊപ്പമുണ്ടായിരുന്നു ഇതുവരെ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com