അശ്ലീലദൃശ്യങ്ങള്‍ ഒഴിവാക്കാന്‍ ഗൂഗിളും മൈക്രോസോഫ്റ്റും സഹായിക്കും ; ഉള്ളടക്കം പരിശോധിക്കാന്‍ സാധിക്കില്ലെന്ന് വാട്ട്‌സാപ്പ് 

അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ദൗത്യത്തില്‍ ഗൂഗിളും മൈക്രോസോഫ്റ്റും ഫേസ്ബുക്കുമായി പങ്കെടുക്കും. ബലാത്സംഗത്തിന്റെ ദൃശ്യങ്ങളും കുട്ടികളുടെ അശ്ലീല വീഡ
അശ്ലീലദൃശ്യങ്ങള്‍ ഒഴിവാക്കാന്‍ ഗൂഗിളും മൈക്രോസോഫ്റ്റും സഹായിക്കും ; ഉള്ളടക്കം പരിശോധിക്കാന്‍ സാധിക്കില്ലെന്ന് വാട്ട്‌സാപ്പ് 

ന്യൂഡല്‍ഹി: അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ദൗത്യത്തില്‍ ഗൂഗിളും മൈക്രോസോഫ്റ്റും ഫേസ്ബുക്കുമായി പങ്കെടുക്കും. ബലാത്സംഗത്തിന്റെ ദൃശ്യങ്ങളും കുട്ടികളുടെ അശ്ലീല വീഡിയോകളും നീക്കം ചെയ്യുന്നതിനുള്ള പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. 

 സുപ്രിംകോടതിയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. സമൂഹമാധ്യമ രംഗത്തെ അതികായന്‍മാരുടെ സഹായത്തോടെ ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്നായിരുന്നു ജസ്റ്റിസ് മദന്‍ ബി ലോകുര്‍ അധ്യക്ഷനായ ബഞ്ച് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. 

നവംബര്‍ 28 ന് ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടതായും ഗൂഗിളിനെയും യൂട്യൂബിനെയും മൈക്രോസോഫ്റ്റിനെയും സമീപിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഓരോ കമ്പനികളും തങ്ങളുടേതായ രീതിയില്‍ ഈ ആവശ്യത്തോട് സഹകരിക്കുമെന്നാണ് കരുതുന്നത്. 

 എന്നാല്‍ വാട്ട്‌സാപ്പ് വഴിയുള്ള സന്ദേശങ്ങള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനായതിനാല്‍ ഇക്കാര്യത്തില്‍ പരിമിതിയുണ്ടെന്നാണ് വാട്ട്‌സാപ്പിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ കോടതിയെ അറിയിച്ചത്. 

ഇന്റര്‍നെറ്റില്‍ നിന്നും ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്ധരെ നിയമിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 
2015 ല്‍ ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ പ്രജ്വല നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇത്തരം സംഭവങ്ങളിലെ ആദ്യ നടപടി സ്വീകരിച്ചത്. ബലാത്സംഗ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യപ്പെടുന്നുണ്ടെന്നും ഇത് നിരോധിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് സംഘടന അന്ന് ഹര്‍ജി നല്‍കിയിരുന്നത്. ഇതിനി പുറമേ  ലൈംഗിക അക്രമങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ ദേശീയ രജിസ്റ്റര്‍ ഉണ്ടാക്കണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com