ഏസി, ടിവി, ശീതളപാനീയം എന്നിവയുടെ വില കുറയും; പരമാവധി നികുതി സ്ലാബില്‍ നിന്ന് കൂടുതല്‍ ഉല്‍പന്നങ്ങള്‍ ഒഴിവാകും 

ചരക്ക്, സേവന നികുതിയിലെ പരാവധി നികുതി സ്ലാബില്‍ (28%) നിന്നു കൂടുതല്‍ ഉല്‍പന്നങ്ങളെ ഒഴിവാക്കാന്‍ നീക്കം
ഏസി, ടിവി, ശീതളപാനീയം എന്നിവയുടെ വില കുറയും; പരമാവധി നികുതി സ്ലാബില്‍ നിന്ന് കൂടുതല്‍ ഉല്‍പന്നങ്ങള്‍ ഒഴിവാകും 

ന്യൂഡല്‍ഹി : ചരക്ക്, സേവന നികുതിയിലെ പരാവധി നികുതി സ്ലാബില്‍ (28%) നിന്നു കൂടുതല്‍ ഉല്‍പന്നങ്ങളെ ഒഴിവാക്കാന്‍ നീക്കം. രാജ്യം ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക് നീങ്ങവേയാണ് ആലോചന. നികുതി വരുമാനം സ്ഥിരത കൈവരിച്ചതായി സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും പരമാവധി പട്ടികയില്‍ തുടരുന്ന ഉല്‍പന്നങ്ങളുടെ നികുതി നിരക്ക് 18 ശതമാനത്തിലേക്കു താഴ്ത്താനാണു ശ്രമം. 

എയര്‍ കണ്ടീഷനര്‍, സോഡ ഉള്‍പ്പെട്ട ശീതളപാനീയങ്ങള്‍, ടിവി (26 ഇഞ്ചിനു മുകളില്‍), ഡിജിറ്റല്‍ ക്യാമറ, വിഡിയോ റിക്കോര്‍ഡര്‍ തുടങ്ങിയവയുടെ വില കുറയുമെന്ന് സാരം. ലഹരി ഉല്‍പന്നങ്ങള്‍ക്കും ആഡംബര ഉല്‍പന്നങ്ങള്‍ക്കും നികുതി കുറയില്ല. 

17നു ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ ഇതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളുമെന്നാണു സൂചന. അങ്ങനെ വന്നാല്‍, പുകയില ഉല്‍പന്നങ്ങള്‍, സിമന്റ്, ഓട്ടമൊബെല്‍ എന്നിവ മാത്രമാവും പരമാവധി നികുതി പട്ടികയില്‍. പ്രധാന വരുമാന സ്രോതസ്സെന്ന നിലയിലാണ് സിമന്റ് പരാമവധി പട്ടികയില്‍ നിലനിര്‍ത്തുന്നത്. 18 ശതമാന പരിധിയിലെ ചിലതു അഞ്ചിലേക്കു താഴ്ത്താനും ആലോചനയുണ്ട്. 

നികുതി നിരക്ക് 3 സ്ലാബുകളിലാക്കിയെന്ന്  അവകാശപ്പെടാനാവുമെന്നതാണ് സര്‍ക്കാരിന്റെ നേട്ടം. എന്നാല്‍, ഇന്ധനവില പിടിച്ചു നിര്‍ത്താന്‍ എക്‌സൈസ് തീരുവ കുറച്ചതിന്റെ ഞെരുക്കത്തിനിടയില്‍ സ്ലാബ് താഴ്ത്തുന്നതു കൂടുതല്‍  സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കയും ധനമന്ത്രാലയം പങ്കുവയ്ക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com