പെട്രോളിന് 23 പൈസ കുറഞ്ഞു ; വില 72 ൽ ; രണ്ടാഴ്ചക്കിടെ ഡീസലിന് കുറഞ്ഞത് ആറുരൂപ

പെ​ട്രോ​ളി​ന് 23 പൈ​സ​യും ഡീ​സ​ലി​ന് 26 പൈ​സ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്
പെട്രോളിന് 23 പൈസ കുറഞ്ഞു ; വില 72 ൽ ; രണ്ടാഴ്ചക്കിടെ ഡീസലിന് കുറഞ്ഞത് ആറുരൂപ

കൊച്ചി : രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിലെ കുറവ് തുടരുന്നു.  പെ​ട്രോ​ളി​ന് 23 പൈ​സ​യും ഡീ​സ​ലി​ന് 26 പൈ​സ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇന്നലെ പെട്രോൾ വിലയിൽ 39 പൈസയുടെയും ഡീസൽ വിലയിൽ 42 പൈസയുടെയും കുറവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പെട്രോളിന് അഞ്ചര രൂപയോളവും ഡീസലിന് ആറ് രൂപയിലേറെയുമാണ് കുറഞ്ഞത്. 

കൊ​ച്ചി​യിൽ ഇന്ന് ഒരു ലിറ്റർ പെട്രോളിന് 72. 59 രൂ​പയാണ് വില. ഡീ​സ​ൽ വി​ല 68.82 രൂ​പ​യു​മാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 73.89 രൂ​പ​യും ഡീ​സ​ലി​ന്  70.15 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​ന് 72.91 രൂ​പ​യാ​ണ്. ഡീ​സ​ലി​ന് 69.14 രൂ​പ​യു​മാ​ണ് വി​ല.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ അ​സം​സ്കൃ​ത എ​ണ്ണ​വി​ല​യി​ലു​ണ്ടാ​കു​ന്ന ഇ​ടി​വും രൂ​പ​യു​ടെ മൂ​ല്യ​ത്തി​ലു​ണ്ടാ​യ നേ​രി​യ നേ​ട്ട​വു​മാ​ണ് രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല കു​റ​യാ​ൻ കാ​ര​ണം. രണ്ടുമാസത്തിനിടെ ഇന്ധനവിലയില്‍ 10 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com