അന്ന് റെക്കോഡ് ഉയരത്തില്‍, ഇന്ന് 15 ശതമാനത്തോളം ഇടിവ്; മെട്രോ നഗരങ്ങളിലെ പെട്രോളിന്റെ വിലവ്യത്യാസം ഇങ്ങനെ 

അന്ന് റെക്കോഡ് ഉയരത്തില്‍, ഇന്ന് 15 ശതമാനത്തോളം ഇടിവ്; മെട്രോ നഗരങ്ങളിലെ പെട്രോളിന്റെ വിലവ്യത്യാസം ഇങ്ങനെ 

റെക്കോഡ് ഉയരത്തില്‍ നിന്ന പെട്രോള്‍ വിലയില്‍ 15 ശതമാനത്തോളം ഇടിവ് 

ന്യൂഡല്‍ഹി: റെക്കോഡ് ഉയരത്തില്‍ നിന്ന പെട്രോള്‍  വിലയില്‍ 15 ശതമാനത്തോളം ഇടിവ്. മെട്രോ നഗരങ്ങളിലാണ് രണ്ടുമാസത്തിനുളളില്‍ പെട്രോള്‍വിലയില്‍ ഇത്രയധികം ഇടിവുണ്ടായത്. ഇടക്കാലത്ത് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 82.83 രൂപ രേഖപ്പെടുത്തി റെക്കോഡ് കുറിച്ചിരുന്നു. ഒക്ടോബറിലായിരുന്നു ഈ ഉയര്‍ന്ന നിരക്ക്. ഇത് 14.64 ശതമാനം കുറഞ്ഞ് 70ല്‍ എത്തി നില്‍ക്കുകയാണ്.

കൊല്‍ക്കത്ത,മുംബൈ, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഈ നഗരങ്ങളില്‍ യഥാക്രമം 14.05, 13.60, 14.83 ശതമാനം എന്നിങ്ങനെയാണ് ഇടക്കാലം കൊണ്ട് പെട്രോള്‍ വിലയില്‍ ഉണ്ടായ ഇടിവ്.

രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ ഉണ്ടായ ഇടിവാണ് ഇന്ത്യയില്‍ പ്രതിഫലിച്ചത്. വിപണിയിലേക്ക് കൂടുതല്‍ എണ്ണ ഒഴുകി എത്തിയതാണ് ഇതിന് മുഖ്യകാരണം. എന്നാല്‍ വിലയിടിവ് തടയാന്‍ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ ഒപ്പെക്ക് തീരുമാനിച്ചത് കാര്യങ്ങള്‍ വീണ്ടും തലകീഴുമറിയാന്‍ ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com