ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടങ്ങളുടെ വില്‍പ്പനയ്ക്ക് ജിഎസ്ടി ബാധകമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ 

നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടങ്ങളുടെ വില്‍പ്പനയ്ക്ക് ചരക്കുസേവന നികുതി ബാധകമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടങ്ങളുടെ വില്‍പ്പനയ്ക്ക് ജിഎസ്ടി ബാധകമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ 

ന്യൂഡല്‍ഹി: നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടങ്ങളുടെ വില്‍പ്പനയ്ക്ക് ചരക്കുസേവന നികുതി ബാധകമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ നിലനിന്നിരുന്ന ആശയക്കുഴപ്പം പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.

ജിഎസ്ടിയുടെ പേരില്‍ വീടുവാങ്ങുന്നവരില്‍ നിന്ന് കെട്ടിടഉടമകള്‍ അനധികൃതമായി പണം വസൂലാക്കുന്നതായി വ്യാപക പരാതി ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ധനമന്ത്രാലയത്തിന്റെ വിശദീകരണം. നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ വില്‍പ്പനയില്‍ മാത്രമാണ് ചരക്കുസേവന നികുതി ബാധകം. അതായത് നിര്‍മ്മാണം പൂര്‍ത്തിയായതിന് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ കെട്ടിടങ്ങളുടെ വില്‍പ്പനയ്ക്ക് ചരക്കുസേവന നികുതി ചുമത്തില്ല എന്ന് സാരം. ഫ്‌ലാറ്റുകളുടെ കാര്യത്തില്‍, നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത കെട്ടിടങ്ങളുടെ വില്‍പ്പനയിന്മേല്‍ ചരക്കുസേവന നികുതി ചുമത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com