പെട്രോളിന് ഇന്ന് 10 പൈസ കുറഞ്ഞു ; ഡീസൽ വില 68 ൽ

പെട്രോളിന് ഇന്ന് 10 പൈസ കുറഞ്ഞു ; ഡീസൽ വില 68 ൽ

പെട്രോളിന് ഇന്ന് 10 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞത്

കൊച്ചി : ഇന്ധന വിലയിൽ വീണ്ടും കുറവ്. പെട്രോളിന് ഇന്ന് 10 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞത്. രണ്ടാഴ്ചയിലേറെയായി പെട്രോൾ വില ദിനംപ്രതി കുറയുകയാണ്. 

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 72.10 പൈസയാണ് ഇന്നത്തെ വില. ഡീസൽ വില 68.17 രൂപ. തിരുവനന്തപുരത്ത് 73.38 രൂപയാണ് പെട്രോൾ വില. ഡീസലിന് 69.49 രൂപ. കോഴിക്കോട് പെട്രോൾ, ഡീസൽ വില യഥാക്രമം 72.42 രൂപ, 68.50 രൂപ എന്നിങ്ങനെയാണ്.  

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ അ​സം​സ്കൃ​ത എ​ണ്ണ​വി​ല​യി​ലു​ണ്ടാ​കു​ന്ന ഇ​ടി​വും രൂ​പ​യു​ടെ മൂ​ല്യ​ത്തി​ലു​ണ്ടാ​യ നേ​രി​യ നേ​ട്ട​വു​മാ​ണ് രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല കു​റ​യാ​ൻ കാ​ര​ണം. രണ്ടുമാസത്തിനിടെ ഇന്ധനവിലയില്‍ 10 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com