ബിജെപിക്ക് തിരിച്ചടി; ഓഹരി വിപണിയില്‍ കനത്ത ഇടിവ്, സെന്‍സെക്‌സ് 500 പോയിന്റ് ഇടിഞ്ഞു

തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകളുടെ ചുവടുപിടിച്ച് ബോംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 500 പോയിന്റ് ഇടിഞ്ഞു
ബിജെപിക്ക് തിരിച്ചടി; ഓഹരി വിപണിയില്‍ കനത്ത ഇടിവ്, സെന്‍സെക്‌സ് 500 പോയിന്റ് ഇടിഞ്ഞു

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന അഞ്ചുനിയമസഭ തെരഞ്ഞെടുപ്പില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് വലിയ തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍ ഓഹരി വിപണിയില്‍ ഇടിവ്. തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകളുടെ ചുവടുപിടിച്ച് ബോംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 500 പോയിന്റ് ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും ഇടിവ് രേഖപ്പെടുത്തി. 146 പോയിന്റിന്റെ ഇടിവാണ് നേരിട്ടത്. കഴിഞ്ഞ ദിവസവും ഓഹരിവിപണിയില്‍ കനത്ത നഷ്ടമാണ് രേഖപ്പെടുത്തിയത്. സെന്‍സെക്‌സില്‍ മാത്രം 700 പോയിന്റിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 

ബാങ്ക്, ഐടി ഓഹരികളിലാണ് ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടത്. തെരഞ്ഞെടുപ്പിന് പുറമേ വിവിധ വിഷയങ്ങളെ ചൊല്ലി സര്‍ക്കാരുമായുളള ഭിന്നതയ്ക്ക് പിന്നാലെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം ഊര്‍ജിത് പട്ടേല്‍ രാജിവെച്ചതും ഓഹരി വിപണിയില്‍ പ്രതിഫലിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com