ഫോട്ടോ ഷെയറിങ് ആപ്പായ ഇൻസ്റ്റയിൽ അപ്ലോഡ് ചെയ്യുന്ന കുട്ടികളുടെ ചിത്രങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി പരാതി. കുട്ടികളുടെ ബിക്കിനി ചിത്രങ്ങളാണ് പീഡോഫൈലുകൾ ഇൻസ്റ്റയിൽ നിന്ന് മോഷ്ടിച്ച് കടത്തുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇങ്ങനെ എടുക്കുന്ന ചിത്രങ്ങൾ അശ്ലീല വെബ്സൈറ്റുകളിലേക്ക് മറിച്ച് വിൽക്കുകയാണ് ഈ സംഘം ചെയ്ത് വന്നിരുന്നത്. #toddler bikini എന്ന ഹാഷ്ടാഗാണ് പീഡോഫിലുകള്‍ ഉപയോഗിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്തിട്ടുള്ള നീന്തൽ വേഷത്തിൽ നിൽക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോഴാണ് ആളുകൾ സാധാരണയായി #toddler bikini എന്ന ഹാഷ്ടാഗ് ആണ് ഉപയോഗിക്കുന്നത്.
ഇത് പിന്തുടർന്നാണ് ഈ ഹാഷ്ടാഗിലുള്ള എല്ലാ ചിത്രങ്ങളും പീഡോഫൈലുകൾ കണ്ടെത്തുന്നത്.
എന്നാൽ ഇത് ഉപയോക്താക്കളുടെ സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും അടിയന്തര നടപടി ഇൻസ്റ്റഗ്രാം സ്വീകരിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ