പഴയ വസ്തു വിറ്റ് ഭാര്യയുടെ പേരില്‍ പുതിയ വീട് വാങ്ങുന്നവര്‍ ജാഗ്രതൈ!; നികുതി ഇളവ് ലഭിക്കില്ലെന്ന് ട്രിബ്യൂണല്‍

ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിന് കടകവിരുദ്ധമായ നിലപാടാണ് ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ സ്വീകരിച്ചിരിക്കുന്നത്
പഴയ വസ്തു വിറ്റ് ഭാര്യയുടെ പേരില്‍ പുതിയ വീട് വാങ്ങുന്നവര്‍ ജാഗ്രതൈ!; നികുതി ഇളവ് ലഭിക്കില്ലെന്ന് ട്രിബ്യൂണല്‍

ന്യൂഡല്‍ഹി: കുടുംബത്തെ സന്തോഷിപ്പിക്കാന്‍ പഴയ വസ്തു വിറ്റ് കിട്ടുന്ന പണം കൊണ്ട് ഭാര്യയുടെയും കുട്ടികളുടെയും പേരില്‍ പുതിയ വീട് വാങ്ങുന്നത് പതിവാണ്. ദീര്‍ഘകാല മൂലധന നേട്ടത്തിന്റെ പരിധിയില്‍ വരുന്ന ഇത്തരം നിക്ഷേപങ്ങള്‍ക്ക് നികുതി ഇളവും ലഭിക്കാറുണ്ട്. ഇതിന് അനുകൂലമായ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിന് കടകവിരുദ്ധമായ നിലപാടാണ് ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ സ്വീകരിച്ചിരിക്കുന്നത്.  ഇത്തരം സന്ദര്‍ഭങ്ങളില്‍ നികുതി ഇളവിന് നികുതിദായകന് അര്‍ഹതയില്ലെന്ന നിരീക്ഷണമാണ് ട്രിബ്യൂണല്‍ നടത്തിയത്.

പഴയ വസ്തു വിറ്റ് കിട്ടുന്ന പണം കൊണ്ട് ഭാര്യയുടെയും കുട്ടികളുടെയും പേരില്‍ പുതിയ വീട് വാങ്ങുന്നവരും നികുതി ഇളവിന് അര്‍ഹരാണെന്നാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. എന്നാല്‍ ഇത്തരം ഇളവുകള്‍ ലഭിക്കാന്‍ നികുതിദായകന്‍ അര്‍ഹനല്ലെന്നാണ് ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണലിന്റെ മുംബൈ ബെഞ്ചിന്റെ വിധിയില്‍ പറയുന്നത്.  ഭാര്യയുടെ പേരില്‍ വീട് വാങ്ങിയ ആര്‍ ഗാവന്‍കറിന്റെ നികുതി ഇളവ് നിഷേധിച്ച് കൊണ്ടാണ് ട്രിബ്യൂണല്‍ ഉത്തരവിട്ടത്. 

പഴയ വീട് വില്‍ക്കുന്നതിനും പുതിയ വീട് വാങ്ങുന്നതിനും ഇടയില്‍ രണ്ടുവര്‍ഷത്തെ അന്തരം ഉണ്ടെങ്കില്‍ നികുതി ഇളവിന് നികുതിദായകന്‍ അര്‍ഹനാണെന്ന് ആദായനികുതി വകുപ്പിന്റെ 54-ാം വകുപ്പ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com