ഓൺലൈൻ ഷോപ്പിങ് വിപണി പിടിക്കാൻ ​ഗൂ​ഗിൾ; ഇന്ത്യാക്കാർക്കായി പ്രത്യേക ഷോപ്പിങ് ടാബ്

ഓൺലൈൻ ഷോപ്പിങ് വിപണി പിടിക്കാൻ ​ഗൂ​ഗിൾ; ഇന്ത്യാക്കാർക്കായി പ്രത്യേക ഷോപ്പിങ് ടാബ്

ഓൺലൈൻ ഷോപ്പിങ്ങിനായി ​ഗൂ​ഗിളിൽ കയറുന്നവർക്ക് ഏറ്റവും മികച്ച ഓഫറുകൾ ഏതെല്ലാമാണെന്നും താരതമ്യം ചെയ്തുള്ള വിവരങ്ങളും ​ഗൂ​ഗിൾ സെക്കന്റുകൾക്കുള്ളിൽ നൽകും.

വിവരങ്ങൾ ഇനി ഷോപ്പിങ്ങിനെ കുറിച്ചുള്ളതായാലും ചോദിക്കാൻ മടിക്കേണ്ട, ​ഗൂ​ഗിൾ പറഞ്ഞു തരും. ഇന്ത്യയിലെ ഓൺലൈൻ വിപണിയിൽ ആധിപത്യം ഉറപ്പിക്കുന്നതിന്റെ ഭാ​ഗമായി പ്രത്യേക പരിഷ്കാരങ്ങളാണ് സെർച്ച് എഞ്ചിൻ ഭീമൻ നടപ്പിലാക്കിയിരിക്കുന്നത്. നിങ്ങളുടെ ​ഗൂ​ഗിൾ ഹോം പേജ് തുറക്കുമ്പോൾ തന്നെ ഈ പുത്തൻ ഷോപ്പിങ് ഹോം പേജ് കാണാം. 

ഓൺലൈൻ ഷോപ്പിങ്ങിനായി ​ഗൂ​ഗിളിൽ കയറുന്നവർക്ക് ഏറ്റവും മികച്ച ഓഫറുകൾ ഏതെല്ലാമാണെന്നും താരതമ്യം ചെയ്തുള്ള വിവരങ്ങളും ​ഗൂ​ഗിൾ സെക്കന്റുകൾക്കുള്ളിൽ നൽകും. ഇതോടെ സാധനങ്ങൾക്ക് വിലക്കുറവ് ഉണ്ടാകുമ്പോൾ ഉപഭോക്താവിന് വളരെ വേ​ഗം അറിയാനും പ്രയോജനപ്പെടുത്താനും കഴിയും. 

ഇം​ഗ്ലീഷിന് പുറമേ ഹിന്ദിയിലും  ഉത്പന്നങ്ങൾ സംബന്ധിച്ച സംശയങ്ങൾ ​ഗൂ​ഗിളിനോട് ചോദിക്കാം. വസ്ത്രങ്ങൾ, ഫർണീച്ചറുകൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവയുടെ വിവരങ്ങൾ ഇപ്പോൾ ലഭ്യമാണ്. പ്രതിവർഷം 4 കോടിയോളം ജനങ്ങൾ ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിലേക്ക് എത്തുന്നുണ്ടെന്നാണ് ​ഗൂ​ഗിളിന്റെ പ്രൊഡക്ട് മാനേജ്മെന്റ് ടീമിന്റെ കണക്ക്. 
മറ്റുള്ള ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമുകൾക്ക് ​ഗൂ​ഗിൾ ഭീഷണിയേ അല്ലെന്നും അവരുടെ വ്യാപാരം എളുപ്പമാക്കുകയാണ് ചെയ്യുന്നതെന്നും ​ഗൂ​ഗിൾ പറയുന്നു. പുതിയ ഓഫറുകളും മറ്റും ഉപയോക്താക്കളെ അറിയിക്കുന്നതിനുള്ള സൗകര്യവും ഷോപ്പിങ് ടാബിൽ ഒരുക്കുമെന്നും ​ഗൂ​ഗിൾ വ്യക്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com