വീഡിയോ കണ്ട് ഇന് വാട്‌സാപ്പില്‍ ചാറ്റ് ചെയ്യാം; പുതിയ ഫീച്ചര്‍

പിക്ചര്‍ ഇന്‍ പിക്ചര്‍ എന്ന ഫീച്ചര്‍ വഴി യുട്യൂബ്, ഇന്‍സ്റ്റാഗ്രാം വീഡിയോകള്‍ വാട്‌സ്ആപ്പിനുള്ളില്‍ തന്നെ കാണാന്‍ സാധിക്കും
വീഡിയോ കണ്ട് ഇന് വാട്‌സാപ്പില്‍ ചാറ്റ് ചെയ്യാം; പുതിയ ഫീച്ചര്‍


വാട്‌സ്ആപ്പ് ആപ്ലിക്കേഷനില്‍ നിന്ന് പുറത്ത് പോവാതെ തന്നെ വീഡിയോ പ്ലേ ചെയ്ത് കാണാനുളള ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചു. പിക്ചര്‍ ഇന്‍ പിക്ചര്‍ (പിഐപി) ഫീച്ചറിലൂടെ വീഡിയോ കണ്ടുകൊണ്ട് വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാന്‍ സാധിക്കും. വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേഷനില്‍ ആണ് പിക്ചര്‍ ഇന്‍ പിക്ചര്‍ ഫീച്ചര്‍ ലഭ്യമാകുന്നത്. ആന്‍ഡ്രോയിഡ് നോട്ടിലെ പ്രധാനപ്പെട്ടൊരു ഫീച്ചറാണ് പിഐപി.


വാട്‌സ്ആപ്പില്‍ നിന്ന് പുറത്തു കടക്കാതെ ഷെയര്‍ ചെയ്തുവരുന്ന യുട്യൂബ്, ഇന്‍സ്റ്റാഗ്രാം വീഡിയോകള്‍ കാണുന്നതിനാണ് പുതിയ ഫീച്ചര്‍. മറ്റ് ആപ്ലിക്കേഷനുകളിലെ വീഡിയോ വാട്‌സ്ആപ്പില്‍ തന്നെ മിനിമൈസ് ചെയ്ത് കാണാനുളള സൗകര്യമാണിത്. പിക്ചര്‍ ഇന്‍ പിക്ചര്‍ എന്ന ഫീച്ചര്‍ വഴി യുട്യൂബ്, ഇന്‍സ്റ്റാഗ്രാം വീഡിയോകള്‍ വാട്‌സ്ആപ്പിനുള്ളില്‍ തന്നെ കാണാന്‍ സാധിക്കും. നിലവില്‍ വരുന്ന വീഡിയോ ലിങ്കുകള്‍ കാണണമെങ്കില്‍ വരുന്ന അതേ ആപ്ലിക്കേഷനില്‍ മാത്രമേ ലഭ്യമാവുകയുള്ളു. എന്നാല്‍ പുതിയ ഫീച്ചര്‍ എത്തുന്നതോടെ വീഡിയോകള്‍ കാണാന്‍ വാട്‌സ്ആപ്പില്‍ നിന്ന് പുറത്തു കടക്കേണ്ടി വരില്ല. വാട്‌സ്ആപ്പിന്റെ 2.18.380 ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ഫോണുകള്‍ക്കുമാത്രമായാണ് പുതിയ ഫീച്ചര്‍ ലഭ്യമാകുന്നത്.

മിനിമൈസ് ചെയ്യപ്പെട്ട സ്‌ക്രീനിലാണ് വാട്‌സ്ആപ്പില്‍ വീഡിയോ പ്ലേ ചെയ്യപ്പെടുക. ആവശ്യാനുസരണം ഇത് മാക്‌സിമൈസ് ചെയ്യാനും സാധിക്കും. ഇഷ്ടമുള്ള ഇടത്തേക്ക് ബോക്‌സ് മാറ്റി വീഡിയോ കാണുകയും വാട്‌സ്ആപ്പ് ചാറ്റ് തുടരുകയും ചെയ്യാം. ഒരു ചാറ്റില്‍ നിന്ന് മറ്റൊരു ചാറ്റിലേക്ക് പോകാനും കഴിയും. കൂടാതെ വീഡിയോ പ്ലേ ചെയ്യാനും നിര്‍ത്തി വയ്ക്കാനുമുള്ള സൗകര്യവുമുണ്ട്. ചെറിയ വിന്‍ഡോയില്‍ നിന്ന് ഫുള്‍ സ്‌ക്രീന്‍ ആക്കാം, ക്ലോസ് ചെയ്യാം, വീഡിയോ പ്ലേ ചെയ്തു കൊണ്ടിരിക്കുന്ന ചതുരം സ്‌ക്രീനിന് എവിടെ വേണമെങ്കിലും നീക്കി വയ്ക്കാം എന്നിവയ്ക്കും സൗകര്യമുണ്ട്. വാട്‌സ്ആപ് ബീറ്റ ഉപയോക്താക്കള്‍ക്ക് മാത്രമായിരുന്നു നേരത്തേ ഈ ഫീച്ചര്‍ ലഭ്യമായിരുന്നത്. ഐഒഎസില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഈ ഫീച്ചര്‍ ഒരു വര്‍ഷം മുമ്പേ ലഭ്യമായി തുടങ്ങിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com