ഓരോ കുടുംബവും മാസം 320 രൂപ ലാഭിക്കുന്നു; ജിഎസ്ടി കുടുംബ സമ്പാദ്യം വര്‍ധിപ്പിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ 

ജിഎസ്ടി നിലവില്‍ വന്നശേഷം പ്രതിമാസം 320 രൂപയെങ്കിലും ഓരോ കുടുംബത്തിനും ലാഭിക്കാന്‍ കഴിയുന്നതായി കേന്ദ്രസര്‍ക്കാര്‍
ഓരോ കുടുംബവും മാസം 320 രൂപ ലാഭിക്കുന്നു; ജിഎസ്ടി കുടുംബ സമ്പാദ്യം വര്‍ധിപ്പിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ 

ന്യൂഡല്‍ഹി : ജിഎസ്ടി നിലവില്‍ വന്നശേഷം പ്രതിമാസം 320 രൂപയെങ്കിലും ഓരോ കുടുംബത്തിനും ലാഭിക്കാന്‍ കഴിയുന്നതായി കേന്ദ്രസര്‍ക്കാര്‍. ജിഎസ്ടിക്കെതിരെ വ്യാപക ആക്ഷേപം ഉയരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ അവകാശവാദം. 

 വീട്ടുസാധാനങ്ങള്‍ വാങ്ങുമ്പോള്‍ വരുന്ന നികുതിയിളവാണ് കുടംബങ്ങളുടെ നേട്ടത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. വീട്ടുസാധനങ്ങള്‍ക്കായി ശരാശരി 8,400 രൂപ ചെലവിടുന്ന കുടുംബത്തെ ആധാരമാക്കിയാണ് 320 രൂപയുടെ ലാഭക്കണക്കു സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്.

പഞ്ചസാര, ഭക്ഷ്യഎണ്ണ, ചോക്ലേറ്റ്, സൗന്ദര്യവര്‍ധകവസ്തുക്കള്‍, ധാന്യങ്ങള്‍ തുടങ്ങി 10 ഉല്‍പന്നങ്ങളാണ് ഇതില്‍ വരിക. നേരത്തെ, 8400 രൂപ മുടക്കി ഇതേ സാധനങ്ങള്‍ വാങ്ങുമ്പോള്‍ 830 രൂപ നികുതി നല്‍കേണ്ടിയിരുന്നു. ജിഎസ്ടി വന്ന ശേഷം ഇതു 510 രൂപയായി കുറഞ്ഞുവെന്നാണു കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ ആധാരമാക്കി വാദിക്കുന്നത്. ഗോതമ്പും അരിയും നികുതിയില്‍നിന്ന് ഒഴിവാക്കിയതാണു മറ്റൊരു നേട്ടമായി പറയുന്നത്.2017 ജൂലൈ ഒന്നിനാണു രാജ്യത്ത് ജിഎസ്ടി നിലവില്‍ വന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com