നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ വെറും 71 രൂപയ്ക്ക്! ഒന്നിലേറെ പേരുടെ വിവരങ്ങള്‍ ചോര്‍ത്തണമെങ്കില്‍ ഡിസ്‌കൗണ്ടും; ഇന്റര്‍നെറ്റിന്റെ കാണാലോകങ്ങളില്‍ സംഭവിക്കുന്നത് ഇതാണ്

ഓരേ പാസ്വേര്‍ഡ് തന്നെ വിവിധ അക്കൗണ്ടുകളില്‍ ഉപയോഗിക്കുന്നതാണ് ഹാക്കിങ് എളുപ്പമാക്കുന്നത്. സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ കാസ്‌പെര്‍സ്‌കി ലാബാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ വെറും 71 രൂപയ്ക്ക്! ഒന്നിലേറെ പേരുടെ വിവരങ്ങള്‍ ചോര്‍ത്തണമെങ്കില്‍ ഡിസ്‌കൗണ്ടും; ഇന്റര്‍നെറ്റിന്റെ കാണാലോകങ്ങളില്‍ സംഭവിക്കുന്നത് ഇതാണ്

 ന്യൂഡല്‍ഹി: വെറും 71 രൂപയ്ക്ക് നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ മറ്റൊരാള്‍ക്ക് ലഭിക്കാമെന്നത് ചിന്തിക്കാനാവുമോ ? സമൂഹമാധ്യമങ്ങളിലെ വിവരങ്ങള്‍ക്ക് പുറമേ ബാങ്ക് അക്കൗണ്ട് വിവരങ്ങളും, ക്രെഡിറ്റ് കാര്‍ഡ് , എന്തിനേറെ ഊബറില്‍ നിങ്ങളെവിടെയൊക്കെ സഞ്ചരിക്കുന്നു, ഏതെല്ലാം അശ്ലീല സൈറ്റുകള്‍ കാണുന്ന എന്ന വിവരം വരെ ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ആളുകളെ ബ്ലാക്ക് മെയില്‍ ചെയ്യുന്ന സംഘങ്ങളും സംഭവങ്ങളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ഗവേഷണ ഫലങ്ങള്‍ പറയുന്നു.

സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ കാസ്‌പെര്‍സ്‌കി ലാബാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇന്റര്‍നെറ്റിലെ ഇരുണ്ട വിപണി മുന്‍പത്തെക്കാള്‍ ശക്തമാണെന്നും ഒരാളുടെ മുഴുവന്‍ ഡിജിറ്റല്‍ വിവരങ്ങളും 35,000 രൂപയില്‍ താഴെ മുടക്കിയാല്‍ ലഭ്യമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

എന്‍ക്രിപ്റ്റഡ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാല്‍ സാധാരണ നിലയില്‍ സെര്‍ച്ച് എഞ്ചിനുകള്‍ വഴിയുള്ള തിരച്ചിലില്‍ ഡാര്‍ക്ക് നെറ്റ് കണ്ടെത്താന്‍ കഴിയില്ല. വ്യക്തികളുടെ വിവരങ്ങള്‍ കൂട്ടമായി വാങ്ങുമ്പോള്‍ വലിയ ഡിസ്‌കൗണ്ടുകളും ഡാര്‍ക്‌നെറ്റ് നല്‍കുന്നുവെന്നും ലാബ് പറയുന്നു. 
 ഓരേ പാസ്വേര്‍ഡ് തന്നെ വിവിധ അക്കൗണ്ടുകളില്‍ ഉപയോഗിക്കുന്നതാണ് ഹാക്കിങ് എളുപ്പമാക്കുന്നത്. 

സൈബര്‍ സെക്യുരിറ്റി ശക്തമാക്കുകയാണ് ആക്രമണം തടയാനുള്ള വഴിയെന്നും ലാബിന്റെ ഗവേഷണത്തില്‍ പറയുന്നു. വിവിധ പാസ്വേര്‍ഡുകള്‍ ഉപയോഗിക്കുന്നതും പ്രൊട്ടക്ഷന്‍ നല്‍കുന്നതും ബ്ലാക്ക്‌മെയിലിങ് ചെറുക്കുമെന്നും പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com