റേഷന്‍ കാര്‍ഡുളളവര്‍ക്ക് കുറഞ്ഞ ചെലവില്‍ പാചകവാതകം; പ്രധാനമന്ത്രി ഉജ്വല യോജന കൂടുതല്‍ ജനകീയമാക്കുന്നു 

ദാരിദ്ര്യരേഖയ്ക്ക് താഴെയുളള കുടുംബങ്ങള്‍ക്ക് പാചകവാതകം നല്‍കുന്ന പദ്ധതി വിപുലമാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍
റേഷന്‍ കാര്‍ഡുളളവര്‍ക്ക് കുറഞ്ഞ ചെലവില്‍ പാചകവാതകം; പ്രധാനമന്ത്രി ഉജ്വല യോജന കൂടുതല്‍ ജനകീയമാക്കുന്നു 

ന്യൂഡല്‍ഹി: ദാരിദ്ര്യരേഖയ്ക്ക് താഴെയുളള കുടുംബങ്ങള്‍ക്ക് പാചകവാതകം നല്‍കുന്ന പദ്ധതി വിപുലമാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി ഉജ്വല യോജനയാണ് കൂടുതല്‍ ദരിദ്രജനവിഭാഗങ്ങളെ ഉള്‍പ്പെടുത്തി ജനകീയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി  റേഷന്‍ കാര്‍ഡുളള മുഴുവന്‍ ദരിദ്രജനവിഭാഗങ്ങള്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
ഒരു കോടിയില്‍പ്പരം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഞ്ചുകോടി സ്ത്രീകള്‍ക്ക് കുറഞ്ഞ ചെലവില്‍ പാചകവാതകം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് 2016ലാണ് ഉജ്വല യോജനയ്ക്ക് തുടക്കമിട്ടത്. ബിപിഎല്‍ ലിസ്റ്റിനെ ആധാരമാക്കിയാണ് ഇവരെ കണ്ടെത്തുന്നത്.നിലവില്‍ പട്ടിക ജാതി, പട്ടികവര്‍ഗ കുടുംബങ്ങള്‍ ഉള്‍പ്പെടെ 5.8 കോടി ദരിദ്രകുടുംബങ്ങള്‍ക്ക് പാചകവാതക കണക്ഷന്‍ ലഭിച്ചിട്ടുണ്ട്. ഇത് എട്ടുകോടി ആയി ഉയര്‍ത്തുക എന്നതാണ് ബജറ്റ് ലക്ഷ്യം. 

ഇതിന് പിന്നാലെയാണ് രാജ്യത്തുളള 9.2 റേഷന്‍ കാര്‍ഡ് ഉടമകളില്‍ മുഴുവന്‍ ദരിദ്രജനവിഭാഗങ്ങള്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാന്‍ 
കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്. ഈ ആഴ്ച തന്നെ ഇതുസംബന്ധിച്ച  ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ആധാറും റേഷന്‍ കാര്‍ഡും ഉളള കുടുംബങ്ങള്‍ ഒരേപോലെ സര്‍ക്കാര്‍ ആനുകൂല്യത്തിന് അര്‍ഹത നേടും. തങ്ങള്‍ ദരിദ്രരാണ് എന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന അപേക്ഷ നല്‍കുന്ന മുറയ്ക്ക് ഇവര്‍ക്ക് ആനുകൂല്യം കൈമാറാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com