ഒരു സ്വിച്ച് അമര്‍ത്തുന്ന താമസം, മടക്കി ഒതുക്കി കയ്യില്‍ കൊണ്ടുപോകാം; ടെലിവിഷന്‍ രംഗത്ത് അത്ഭുതം സൃഷ്ടിക്കാന്‍ ഒരുങ്ങി എല്‍ജി 

ബിഗ് സ്‌ക്രീനില്‍ തെളിയുന്ന ടെലിവിഷനുകളെ മടക്കി ഒതുക്കി പോസ്റ്റര്‍ പോലെ കൊണ്ടുപോകാന്‍ സാധിക്കുന്ന സാങ്കേതികവിദ്യയുടെ വികസനത്തിനാണ് എല്‍ജി കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്
ഒരു സ്വിച്ച് അമര്‍ത്തുന്ന താമസം, മടക്കി ഒതുക്കി കയ്യില്‍ കൊണ്ടുപോകാം; ടെലിവിഷന്‍ രംഗത്ത് അത്ഭുതം സൃഷ്ടിക്കാന്‍ ഒരുങ്ങി എല്‍ജി 

ലക്ട്രോണിക്‌സ് ഉല്‍പ്പനങ്ങള്‍ മടക്കിഒതുക്കി കയ്യില്‍ കൊണ്ടുപോകുന്നത് സിനിമകളില്‍ അത്ഭുതത്തോടെ കണ്ടിട്ടുണ്ട്. അത്തരം ഒരു പരീക്ഷണത്തിനുളള ഒരുക്കത്തിലാണ് എല്‍ജി കമ്പനി. ബിഗ് സ്‌ക്രീനില്‍ തെളിയുന്ന ടെലിവിഷന്‍ സെറ്റുകളില്‍ ഈ പരീക്ഷണം നടത്താനാണ് എല്‍ജി ഒരുങ്ങുന്നത്.

ബിഗ് സ്‌ക്രീനില്‍ തെളിയുന്ന ടെലിവിഷനുകളെ മടക്കി ഒതുക്കി പോസ്റ്റര്‍ പോലെ കൊണ്ടുപോകാന്‍ സാധിക്കുന്ന സാങ്കേതികവിദ്യയുടെ വികസനത്തിനാണ് എല്‍ജി കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടുത്ത വര്‍ഷം ടിവി പുറത്ത് ഇറക്കാന്‍ കഴിയുമെന്ന് കമ്പനി കണക്കുകൂട്ടുന്നു. 

65 ഇഞ്ച് വരുന്ന ടെലിവിഷന്‍ സെറ്റ് ഒരു സ്വിച്ചില്‍ അമര്‍ത്തുന്ന മുറയ്ക്ക് ഓട്ടോമാറ്റിക്കായി ചുരുങ്ങുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിലവില്‍ വിപണിയില്‍ പ്രചാരത്തിലുളള എല്‍ഇഡി സ്‌ക്രീനിന് പകരം ഒഎല്‍ഇഡി സ്‌ക്രീനുകള്‍ ഉപയോഗിച്ച് ഇത് യാഥാര്‍ത്ഥ്യമാക്കാനാണ് പദ്ധതി. സൂക്ഷ്മമായ ചിത്രങ്ങള്‍ വരെ ഭംഗിയായി ഒപ്പിയെടുക്കാന്‍ സഹായിക്കുന്നതാണ് ഒഎല്‍ഇഡി സ്‌ക്രീനുകള്‍. 

നിലവില്‍ ചൈനീസ് കമ്പനികളില്‍ നിന്ന് ഈ സൗത്ത് കൊറിയന്‍ കമ്പനി ശക്തമായ മത്സരം നേരിടുകയാണ്. വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ തന്ത്രങ്ങളുമായി കമ്പനി മുന്നോട്ടുവരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com