99 ശതമാനം സാധനങ്ങള്‍ക്കും 18 ശതമാനത്തിലും താഴെ നികുതി; ചരക്കുസേവന നികുതി കുറയ്ക്കുമെന്ന് സൂചന നല്‍കി മോദി 

ചരക്ക് സേവന നികുതി (ജി.എസ്.ടി.)ഘടനയില്‍ ഇനിയും ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി
99 ശതമാനം സാധനങ്ങള്‍ക്കും 18 ശതമാനത്തിലും താഴെ നികുതി; ചരക്കുസേവന നികുതി കുറയ്ക്കുമെന്ന് സൂചന നല്‍കി മോദി 

മുംബൈ: ചരക്ക് സേവന നികുതി (ജി.എസ്.ടി.)ഘടനയില്‍ ഇനിയും ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. നിത്യോപയോഗസാധനങ്ങളുള്‍പ്പെടെ 99 ശതമാനം സാധനങ്ങളുടെയും നികുതിനിരക്ക് 18 ശതമാനത്തിനു താഴെയാക്കുകയാണ് ലക്ഷ്യം.ഏറെക്കാലമായി രാജ്യം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന നികുതിപരിഷ്‌കാരമാണ് ജി.എസ്.ടി. എന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജി.എസ്.ടി. സംവിധാനം രാജ്യമെമ്പാടും ഏറക്കുറെ നിലവില്‍വന്നുകഴിഞ്ഞു. അതിനെ സംരംഭകസൗഹൃദനികുതിയായി മാറ്റുകയാണ് ഉദ്ദേശ്യം. ജി.എസ്.ടി. വരുംമുമ്പ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത സംരംഭങ്ങളുടെ എണ്ണം 65 ലക്ഷമായിരുന്നു. അതില്‍ 55 ലക്ഷത്തിന്റെ വര്‍ധന വന്നുകഴിഞ്ഞു. ഏറ്റവും ഉയര്‍ന്ന ജി.എസ്.ടി. നിരക്കായ 28 ശതമാനം നികുതി ഏതാനും ആഡംബരവസ്തുക്കള്‍ക്കുമാത്രമായി ചുരുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുംബൈയില്‍ ഒരു ടെലിവിഷന്‍ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രധാനമന്ത്രി സൂചിപ്പിച്ചു.

വികസിതരാജ്യങ്ങളില്‍ ചെറിയ നികുതിപരിഷ്‌കാരംപോലും നടപ്പാക്കാന്‍ എളുപ്പമല്ല. ജി.എസ്.ടി. വന്നതോടെ വിപണിയിലെ പല വൈരുധ്യങ്ങളും നീങ്ങുകയും കാര്യക്ഷമത വര്‍ധിക്കുകയും ചെയ്തു. സമ്പദ്‌വ്യവസ്ഥ സുതാര്യമാവാന്‍ തുടങ്ങി. അഴിമതി സര്‍വവ്യാപിയായിരുന്ന ഇന്ത്യയില്‍ അതു തുടച്ചുനീക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com