അഞ്ച് വര്‍ഷത്തിനിടെ മികച്ച നേട്ടവുമായി രൂപ; ഡോളറിനെതിരെ ഒറ്റദിവസം കൊണ്ട് ഉയര്‍ന്നത് 1.12 രൂപ

അഞ്ചു വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ദിവസത്തില്‍ രൂപ ഇത്രയും വലിയ നേട്ടമുണ്ടാക്കിയത്. ഇന്ന് ഡോളറിന് 70.33 രൂപ ആയി വീണ്ടു മെച്ചപ്പെട്ടിട്ടുണ്ട്
അഞ്ച് വര്‍ഷത്തിനിടെ മികച്ച നേട്ടവുമായി രൂപ; ഡോളറിനെതിരെ ഒറ്റദിവസം കൊണ്ട് ഉയര്‍ന്നത് 1.12 രൂപ

മുംബൈ: ഡോളറിനെതിരെ രൂപയ്ക്ക് റെക്കോര്‍ഡ് നേട്ടം. ഒരു ഡോളറിന് 1.12 രൂപയുടെ വര്‍ധനവാണ് ഇന്നലെ മാത്രം രൂപ നേടിയത്.  70 രൂപ 44 പൈസയെന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അഞ്ചു വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ദിവസത്തില്‍ രൂപ ഇത്രയും വലിയ നേട്ടമുണ്ടാക്കിയത്. ഇന്ന് ഡോളറിന് 70.33 രൂപ ആയി വീണ്ടു മെച്ചപ്പെട്ടിട്ടുണ്ട്. 

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില 14 മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയതോടെയാണ് ഡോളറിന് ക്ഷീണംതട്ടിയത്. ബ്രെന്റ് ക്രൂഡ് ഓയിലിന് ഇന്നലെ മാത്രം നാല് ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്.

 ബാരലിന് 57.29 ഡോളറിലേക്ക് ഇടിഞ്ഞെങ്കിലും പിന്നീട് 58 ഡോളറിലേക്ക് എത്തുകയായിരുന്നു. വിപണിയിലെ എണ്ണ ലഭ്യത വര്‍ധിച്ചതാണ് വിലയിടിവിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com