ഇനി ചാറ്റിങ് നിര്‍ത്താതെ തന്നെ വീഡിയോ കാണാം; പുതിയ ഫീച്ചറുമായി വാട്ട്‌സ് ആപ്പ് 

ഒരേസമയം ചാറ്റും വീഡിയോ കാണലും സാധ്യമാക്കുന്ന പിക്ചര്‍ ഇന്‍ പിക്ചര്‍ സംവിധാനമാണ് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി വാട്ട്‌സ് ആപ്പ് ഒരുക്കിയിരിക്കുന്നത്
ഇനി ചാറ്റിങ് നിര്‍ത്താതെ തന്നെ വീഡിയോ കാണാം; പുതിയ ഫീച്ചറുമായി വാട്ട്‌സ് ആപ്പ് 

വാട്ട്സ് ആപ്പ് ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വീഡിയോ കാണുന്നതിന് ഒപ്പം ചാറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് ചിലപ്പോഴെങ്കിലും ചിന്തിച്ചു കാണാം. ഇപ്പോള്‍ ഉപയോക്താക്കളുടെ മനസ്സ് തിരിച്ചറിഞ്ഞിരിക്കുകയാണ് പ്രമുഖ സാമൂഹ്യമാധ്യമമായ വാട്ട്‌സ് ആപ്പ്. 

ഒരേസമയം ചാറ്റും വീഡിയോ കാണലും സാധ്യമാക്കുന്ന പിക്ചര്‍ ഇന്‍ പിക്ചര്‍ സംവിധാനമാണ് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി വാട്ട്‌സ് ആപ്പ് ഒരുക്കിയിരിക്കുന്നത്. ഇതോടെ ചാറ്റിങ് നിര്‍ത്താതെ തന്നെ വീഡിയോ കാണാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. അതായത് ചാറ്റ് വിന്‍ഡോയില്‍ നിന്നുകൊണ്ട് തന്നെ വീഡിയോ കാണാം എന്ന് സാരം. നിലവില്‍ വീഡിയോ കാണാന്‍ മറ്റൊരു വിന്‍ഡോ തുറക്കുന്നതാണ് രീതി. 

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് വീഡിയോകള്‍ വാട്ട്‌സ് ആപ്പ് മെസേജ് ടാബില്‍ നിന്നുകൊണ്ട് തന്നെ കാണാനുളള സൗകര്യമാണ് കമ്പനി  ഒരുക്കിയിരിക്കുന്നത്. വ്യക്തിഗത ചാറ്റില്‍ എന്ന പോലെ ഗ്രൂപ്പ് ചാറ്റിലും ഇത് സാധ്യമാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 

പിക്ചര്‍ ഇന്‍ പിക്ചര്‍ സംവിധാനം ഡിഫോള്‍ട്ടായാണ് ക്രമീകരിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ വാട്ട്‌സ് ആപ്പ് സ്റ്റിക്കര്‍ പോലെ സെറ്റിങ്‌സില്‍ കയറി പുതിയ ഓപ്ഷന്‍ തെരഞ്ഞെടുക്കേണ്ട ആവശ്യമില്ല. ചാറ്റ് വിന്‍ഡോയില്‍ നില്‍ക്കുമ്പോള്‍ തന്നെ വീഡിയോയുടെ പ്ലേ ബട്ടണ്‍ അമര്‍ത്തി ഇത് ആസ്വദിക്കാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com