ഇന്ന് മുതല്‍ വരുന്ന അഞ്ചുദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല, ഇടപാടുകളെ ബാധിക്കും

ഇന്ന് മുതല്‍ വരുന്ന അഞ്ചുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കുന്നത് ഇടപാടുകളെ ബാധിക്കും
ഇന്ന് മുതല്‍ വരുന്ന അഞ്ചുദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല, ഇടപാടുകളെ ബാധിക്കും

മുംബൈ: ഇന്ന് മുതല്‍ വരുന്ന അഞ്ചുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കുന്നത് ഇടപാടുകളെ ബാധിക്കും. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ വേജ് സെറ്റില്‍മെന്റ് തീരുമാനത്തെ ചോദ്യം ചെയ്ത് ആള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫഡറേഷന്‍ ഇന്ന് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇതിന് പുറമേ വരുന്ന ദിവസങ്ങളിലും വിവിധ കാരണങ്ങളാല്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കാത്തതാണ് ഇടപാടുകളെ ബാധിക്കുന്നത്. 

ഡിസംബര്‍ 21ന് പുറമേ ഡിസംബര്‍ 26നും ബാങ്ക് ജീവനക്കാര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയ ബാങ്ക് എന്നിവയെ ലയിപ്പിക്കാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് ബുധനാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് മുന്‍പായി സമരനേതാക്കളുമായി ചര്‍ച്ച നടത്തി അധികൃതര്‍ പ്രശ്‌നം പരിഹരിച്ചില്ലായെങ്കില്‍ ഈ ദിവസവും ബാങ്കിങ് പ്രവര്‍ത്തനം തടസ്സപ്പെടും. രണ്ടാമത്തെ ശനിയാഴ്ച എന്ന നിലയില്‍ 22ന് ബാങ്കുകള്‍ക്ക് അവധിയാണ്. 

23ന് ഞായറാഴ്ച ,25ന് ക്രിസ്മസ് എന്നിങ്ങനെ മറ്റു അവധികളും ഇതൊടൊപ്പം വരുന്നതിനാല്‍ തുടര്‍ച്ചയായ അഞ്ചുദിവസം ബാങ്കിങ് പ്രവര്‍ത്തനം തടസ്സപ്പെടും. 24ന് തിങ്കളാഴ്ച മാത്രമാണ് ഈ ദിവസങ്ങളില്‍ ബാങ്കുകള്‍ തുറന്നുപ്രവര്‍ത്തിക്കുക. എന്നാല്‍ അന്ന്് പ്രവര്‍ത്തനം നാമമാത്രമായിരിക്കുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇതെല്ലാം മനസിലാക്കി മുന്‍കൂട്ടി ഇടപാടുകള്‍ നടത്താനുളള ശ്രമങ്ങള്‍ ഇന്നലെ ബാങ്കുകളില്‍ വന്‍ തിരക്കിന് ഇടയാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com