ഓരോ മൂന്ന് കിലോമീറ്ററിലും ചാര്‍ജിങ് സ്‌റ്റേഷന്‍, വൈദ്യുതിക്ക് അധിക നിരക്കീടാക്കില്ല ; ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനായി പ്രത്യേക ലൈസന്‍സ് ആവശ്യമില്ലെന്നും നിയമങ്ങള്‍ പാലിച്ച് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കാമെന്നും ഊര്‍ജ്ജമന്ത്രാ
ഓരോ മൂന്ന് കിലോമീറ്ററിലും ചാര്‍ജിങ് സ്‌റ്റേഷന്‍, വൈദ്യുതിക്ക് അധിക നിരക്കീടാക്കില്ല ; ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങള്‍ ഉള്ളവര്‍ക്ക് സ്വന്തം വീട്ടില്‍ തന്നെ ചാര്‍ജ് ചെയ്യാനുള്ള അനുമതി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. മറ്റുള്ള ചാര്‍ജിങ് സെന്ററുകളെയും ഉപഭോക്താക്കള്‍ക്ക് സമീപിക്കാവുന്നതാണ്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. 

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനായി പ്രത്യേക ലൈസന്‍സ് ആവശ്യമില്ലെന്നും നിയമങ്ങള്‍ പാലിച്ച് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കാമെന്നും ഊര്‍ജ്ജമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 

പൊതു ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കുകയാണെങ്കില്‍ മൂന്ന് അതിവേഗ ചാര്‍ജിങ് പോയന്റുകള്‍ ആവശ്യമാണ്. 50 കിലോ വാട്ട് ഉള്ള രണ്ട് പോയന്റുകളും 22 കിലോ വാട്ടുള്ള ഒരെണ്ണവും ചേര്‍ന്നതായിരിക്കണം പൊതു ചാര്‍ജിങ് പോയന്റിന്റെ ശേഷി. ഓരോ മൂന്ന് കിലോ മീറ്ററിലും ഒരു ചാര്‍ജിങ് സ്‌റ്റേഷനെന്ന നിലയിലും ദേശീയ പാതയിലാണെങ്കില്‍ ഓരോ 25 കിലോ മീറ്ററിലും ചാര്‍ജിങ് പോയന്റുകള്‍ സ്ഥാപിക്കാനുള്ള അനുമതി നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി. 

ദീര്‍ഘദൂരം പോകാന്‍ ശേഷിയുള്ളതും ഹെവി ഡ്യൂട്ടിയുള്ളതുമായ ഇലക്ട്രിക് വാഹനങ്ങള്‍ ആണെങ്കില്‍ ദേശീയ പാതയുടെ രണ്ട് വശത്തും നൂറ് കിലോമീറ്റര്‍ വ്യത്യാസത്തില്‍ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ ഒരുക്കും. ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് പ്രത്യേകമായി നിരക്ക് ഈടാക്കില്ലെന്നും വകുപ്പ് അറിയിച്ചിട്ടുണ്ട്. 

രണ്ട് ഘട്ടമായാണ് പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 40 ലക്ഷവും അതിലേറെയും ജനസംഖ്യയുള്ള നഗരങ്ങളില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളിലും രണ്ടാം ഘട്ടത്തില്‍ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും സ്ഥാപിക്കും.  ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി പുതുതായി വാങ്ങുന്ന പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ 12,000 രൂപ ലെവി വര്‍ധിപ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com