വ്യാജ പരസ്യങ്ങളില്‍ അഭിനയിച്ചാല്‍ താരങ്ങള്‍ക്ക് ഇനി 'പണികിട്ടും'; ഒരു വര്‍ഷ വിലക്കും 10 ലക്ഷം രൂപ പിഴയും ചുമത്താന്‍ വ്യവസ്ഥ, ഉല്‍പന്ന നിലവാരം നിര്‍ബന്ധം

ഗുണനിലവാരമില്ലാത്ത ഉല്‍പ്പനങ്ങളുടെ വില്‍പ്പന തടയാനും വ്യാജ പരസ്യങ്ങള്‍ക്ക് മൂക്കുകയറിടാനും ലക്ഷ്യമിട്ടുളള ഉപഭോക്തൃ സംരക്ഷണ ബില്‍ ലോക്‌സഭ പാസാക്കി
വ്യാജ പരസ്യങ്ങളില്‍ അഭിനയിച്ചാല്‍ താരങ്ങള്‍ക്ക് ഇനി 'പണികിട്ടും'; ഒരു വര്‍ഷ വിലക്കും 10 ലക്ഷം രൂപ പിഴയും ചുമത്താന്‍ വ്യവസ്ഥ, ഉല്‍പന്ന നിലവാരം നിര്‍ബന്ധം

ന്യൂഡല്‍ഹി: ഗുണനിലവാരമില്ലാത്ത ഉല്‍പ്പനങ്ങളുടെ വില്‍പ്പന തടയാനും വ്യാജ പരസ്യങ്ങള്‍ക്ക് മൂക്കുകയറിടാനും ലക്ഷ്യമിട്ടുളള ഉപഭോക്തൃ സംരക്ഷണ ബില്‍ ലോക്‌സഭ പാസാക്കി. വ്യാജവാഗ്ദാനങ്ങള്‍ നല്‍കുന്ന പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന താരങ്ങള്‍ ഉള്‍പ്പെടെയുളള ബ്രാന്‍ഡ് അംബാസഡര്‍മാര്‍ക്ക് പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന് ഒരു വര്‍ഷ വിലക്കും 10 ലക്ഷം രൂപ പിഴ ചുമത്താന്‍ വ്യവസ്ഥയുളള ബില്ലാണ് സഭ പാസാക്കിയത്. 

1986ലെ ഉപഭോക്തൃനിയമത്തിലെ വ്യവസ്ഥകള്‍ പരിഷ്‌കരിച്ചാണ് പുതിയനിയമം കൊണ്ടുവന്നത്.ടെലികോം, ഭവനനിര്‍മാണം എന്നീ മേഖലകളിലുള്‍പ്പെടെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും പുതിയ നിയമത്തിന്റെ പരിധിയില്‍പ്പെടുത്തി. ഓണ്‍ലൈന്‍, ടെലിഷോപ്പിങ് ഉള്‍പ്പെടെ എല്ലാ രീതിയിലുമുള്ള ഇടപാടുകളും നിയമപരിധിയിലാക്കി. നിയമലംഘനം നടന്നാല്‍ നിര്‍മാതാവിനും സേവനദാതാവിനും വില്‍പ്പനക്കാരനുമൊക്കെ ഉത്തരവാദിത്വം ചുമത്തുന്നതാണ് പുതിയനിയമം.

ഉപഭോക്താവിന്റെ അവകാശവും സുരക്ഷയും ഉറപ്പാക്കാനും മാര്‍ഗരേഖ നിശ്ചയിക്കാനും ശിക്ഷാനടപടികള്‍ ശുപാര്‍ശ ചെയ്യാനുമൊക്കെ അധികാരമുള്ളതാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.സി.പി.എ). ഉത്പന്നങ്ങളുടെ വ്യാജപരസ്യങ്ങള്‍ വന്നാല്‍ അതു നീക്കം ചെയ്യാന്‍ അതോറിറ്റിക്ക് അധികാരമുണ്ട്. പരസ്യക്കാരനും വില്‍പ്പനക്കാരനുമെതിരേ അതോറിറ്റി നടപടിയെടുക്കും. ഉപഭോക്തൃരംഗത്തെ നിയന്ത്രണ അതോറിറ്റിയായി ഇതു പ്രവര്‍ത്തിക്കും.

ഉപഭോക്തൃതര്‍ക്കങ്ങള്‍ പരിശോധിക്കാനും പരിഹരിക്കാനും ദേശീയതലത്തിലും സംസ്ഥാനജില്ലാതലങ്ങളിലും കൗണ്‍സിലുകളും രൂപവത്കരിക്കും. ഉപഭോക്തൃ മധ്യസ്ഥ സെല്ലുകള്‍ രൂപവത്കരിക്കുമെന്നാണ് മറ്റൊരു വ്യവസ്ഥ. ദേശീയ ഉപഭോക്തൃകമ്മിഷന്‍, സംസ്ഥാനജില്ലാ കമ്മിഷനുകള്‍ എന്നിവയിലൊക്കെ ഒരു അധ്യക്ഷനും രണ്ടംഗങ്ങളുമുണ്ടാവും. ദേശീയ കമ്മിഷനില്‍ വിരമിച്ച സുപ്രീംകോടതി ജഡ്ജിയും സംസ്ഥാന കമ്മിഷനില്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com