ഇന്ന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും; നാളെയും മറ്റന്നാളും അവധി

തുടര്‍ച്ചയായ മൂന്ന് ദിവസത്തെ അവധിക്ക് ശേഷം രാജ്യത്തെ ബാങ്കുകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. ബാങ്കുകളില്‍ നല്ല തിരക്കനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഇടപാടുകള്‍ നേരത്തെയാക്കുന്നതാണ്
ഇന്ന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും; നാളെയും മറ്റന്നാളും അവധി

മുംബൈ:  തുടര്‍ച്ചയായ മൂന്ന് ദിവസത്തെ അവധിക്ക് ശേഷം രാജ്യത്തെ ബാങ്കുകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. ബാങ്കുകളില്‍ നല്ല തിരക്കനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഇടപാടുകള്‍ നേരത്തെയാക്കുന്നതാണ് നല്ലതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. 

നാളെ ക്രിസ്മസ് അവധി പ്രമാണിച്ചും 26 ന് പണിമുടക്ക് നടക്കുന്നതിനാലുമാണ് വീണ്ടും അവധി വരുന്നത്. ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയാ ബാങ്ക് എന്നിവയെ ലയിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് 26 ലെ പണിമുടക്ക്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 

ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ വേജ് സെറ്റില്‍മെന്റിനെതിരെയായിരുന്നു വെള്ളിയാഴ്ചത്തെ പണിമുടക്ക്. ഇതിന് പിന്നാലെ നാലാം ശനി അവധി വന്നതോടെയാണ് എടിഎമ്മുകള്‍ ഉള്‍പ്പടെ കാലിയായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com