തുടര്‍ച്ചയായ അഞ്ചാംദിനവും ഇന്ധനവിലയില്‍ ഇടിവ്; പെട്രോള്‍ 72ല്‍ താഴെ 

ചെറിയൊരു ഇടവേളയ്ക്കു ശേഷം തുടര്‍ച്ചയായ അഞ്ചാംദിനവും ഇന്ധന വിലയില്‍ ഇടിവ്
തുടര്‍ച്ചയായ അഞ്ചാംദിനവും ഇന്ധനവിലയില്‍ ഇടിവ്; പെട്രോള്‍ 72ല്‍ താഴെ 

കൊച്ചി: ചെറിയൊരു ഇടവേളയ്ക്കു ശേഷം തുടര്‍ച്ചയായ അഞ്ചാംദിനവും ഇന്ധന വിലയില്‍ ഇടിവ്. പെട്രോള്‍ ലിറ്ററിന് ഏഴു പൈസയും ഡീസല്‍ രണ്ടു പൈസയുമാണ് ഇന്നു കുറഞ്ഞത്. ഇതോടെ നാലു ദിവസം കൊണ്ട് പെട്രോളിന് 87 പൈസ കുറഞ്ഞു. 

കൊച്ചിയില്‍ പെട്രോള്‍ വില വീണ്ടും 72 രൂപയില്‍ താഴെയെത്തി. 71.71 ആണ് ചൊവ്വാഴ്ചത്തെ കൊച്ചിയിലെ വില. ഡീസല്‍ 67.34 രൂപ. ഇന്നലെ ഒരു ലിറ്റര്‍ പെട്രോളിന് 21 പൈസയും ഡീസലിന് 18 പൈസയും കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില താഴുന്നതാണ് ഇന്ത്യയില്‍ പ്രതിഫലിക്കുന്നത്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില താഴുകയാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന്  50 ഡോളറില്‍ എത്തിനില്‍ക്കുകയാണ്. അമേരിക്കയില്‍ എണ്ണ ഉല്‍പ്പാദനം വര്‍ധിച്ചതാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com