ഫില്‍റ്ററില്‍ അപാകത: മാരുതി സുസുക്കി 5900 വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു

രാജ്യത്തെ പ്രമുഖ വാഹനനിര്‍മ്മാതാക്കളായ മാരുതി സുസുക്കി ചെറുകിട വാണിജ്യ വാഹനങ്ങളുടെ ശ്രേണിയില്‍ പുറത്തിറക്കിയ സൂപ്പര്‍ ക്യാരി തിരിച്ചുവിളിക്കുന്നു
ഫില്‍റ്ററില്‍ അപാകത: മാരുതി സുസുക്കി 5900 വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വാഹനനിര്‍മ്മാതാക്കളായ മാരുതി സുസുക്കി ചെറുകിട വാണിജ്യ വാഹനങ്ങളുടെ ശ്രേണിയില്‍ പുറത്തിറക്കിയ സൂപ്പര്‍ ക്യാരി തിരിച്ചുവിളിക്കുന്നു. വാഹനത്തിന്റെ ഇന്ധനഭാഗത്ത് അപാകതകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ 5900 വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്.

2018 ഏപ്രില്‍ 26 മുതല്‍ ഓഗസ്റ്റ് ഒന്നുവരെയുളള കാലയളവില്‍ നിര്‍മ്മിച്ച വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്. ഇക്കാലയളവില്‍ നിര്‍മ്മിച്ച ഈ വാഹനങ്ങളുടെ ഫ്യൂവല്‍ ഫില്‍റ്ററില്‍ അപാകതകള്‍ ഉളളതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അപാകതകള്‍ ഉളള വാഹനങ്ങള്‍ കമ്പനി പരിശോധനയ്ക്ക് വിധേയമാക്കും. തുടര്‍ന്ന് ഫ്യൂവല്‍ ഫില്‍റ്റര്‍ മാറ്റി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

അപാകത കണ്ടെത്തിയ വാഹനങ്ങളുടെ ഉടമകളെ ഇന്ന് മുതല്‍ കമ്പനി ബന്ധപ്പെട്ടു തുടങ്ങും. തുടര്‍ന്ന് വാഹനം പരിശോധിച്ച ശേഷം സൗജന്യമായി ഫ്യൂവല്‍ ഫില്‍റ്റര്‍ മാറ്റി നല്‍കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി രാജ്യാന്തര തലത്തില്‍ നടക്കുന്ന തിരിച്ചുവിളിക്കല്‍ പ്രക്രിയയുടെ ഭാഗമായാണ് നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com