കനം കുറഞ്ഞതും ചാര്‍ജ് കൂടുതല്‍ നില്‍ക്കുന്നതുമായ മൊബൈല്‍ ഫോണും ലാപ്പ് ടോപ്പും വരുന്നു; ലിഥിയം ബാറ്ററിയില്‍ പുതിയ കണ്ടുപിടുത്തം

മൊബൈല്‍ ഫോണില്‍ ഉപയോഗിക്കുന്ന ലിഥിയം- അയോണ്‍  ബാറ്ററിയുടെ ശേഷി 15 ശതമാനം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ്  ഒരു വിഭാഗം ശാസ്ത്രജ്ഞന്മാരുടെ അവകാശവാദം.
കനം കുറഞ്ഞതും ചാര്‍ജ് കൂടുതല്‍ നില്‍ക്കുന്നതുമായ മൊബൈല്‍ ഫോണും ലാപ്പ് ടോപ്പും വരുന്നു; ലിഥിയം ബാറ്ററിയില്‍ പുതിയ കണ്ടുപിടുത്തം

ബീജിങ്: മൊബൈല്‍ ഫോണിന്റെ ബാറ്ററിയില്‍ കുറച്ചുംകൂടി ചാര്‍ജ് നില്‍ക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് ചിന്തിക്കാത്തവര്‍ ചുരുക്കമായിരിക്കും. വിവിധ സന്ദര്‍ഭങ്ങളില്‍ ഈ ചിന്ത എല്ലാവരുടെയും മനസില്‍ മന്ത്രിച്ച് കാണും എന്നത് ഉറപ്പാണ്. ഇതൊടൊപ്പം ഇതിന്റെ കനവും കൂടി ഒന്നുകുറഞ്ഞിരുന്നുവെങ്കില്‍ എന്ന് ചിന്തിക്കുന്നവരും നമ്മുടെ ഇടയിലുണ്ട്. ഇപ്പോള്‍ ചൈനയിലെ ബീജിങ്ങില്‍ നിന്നുളള വാര്‍ത്തകള്‍ എല്ലാവര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ്.

മൊബൈല്‍ ഫോണില്‍ ഉപയോഗിക്കുന്ന ലിഥിയം- അയോണ്‍  ബാറ്ററിയുടെ ശേഷി 15 ശതമാനം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ്  ഒരു വിഭാഗം ശാസ്ത്രജ്ഞന്മാരുടെ അവകാശവാദം. ഇതിന് പുറമേ ലാപ്പ് ടോപ്പ്, ഇലക്ട്രിക് വാഹനങ്ങള്‍ക്കും സമാനമായ പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്നും ഇവര്‍ അവകാശപ്പെടുന്നു.

നിലവില്‍ ബാറ്ററിയിലെ വൈദ്യൂതവിശ്ലേഷണത്തിന് ഉപയോഗിക്കുന്നത് ദ്രവരൂപത്തിലുളള മാധ്യമമാണ്. ഇതിലേക്ക് ഖരമാധ്യമവും അധികമായി ചേര്‍ത്താല്‍ ബാറ്ററിയുടെ ശേഷി 15 ശതമാനം ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് ചൈനയില്‍ നടന്ന ശാസ്ത്രസമ്മേളനം തെളിയിക്കുന്നത്. ബാറ്ററിയുടെ കാഥോഡിലേക്കോ, ചാലകത്തിലേക്കോ ഖരമാധ്യമം ചേര്‍ക്കുന്ന പക്ഷം പ്രകടമായ മാറ്റങ്ങള്‍ ദൃശ്യമാകുമെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞതായി ശാസ്ത്രജ്ഞന്മാര്‍ അവകാശപ്പെടുന്നു. ബാറ്ററിയില്‍ ഈ രീതിയിലുളള പരിഷ്‌കരണം വരുത്തിയാല്‍ ഉല്‍പ്പനത്തിന്റെ ഭാരം കുറയ്ക്കാനും സാധിക്കുമെന്ന് ശാസ്ത്രജ്ഞന്മാര്‍ അവകാശപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com