വരുന്നു, തുച്ഛമായ വിലയ്ക്ക് ജിയോ സ്മാര്‍ട്ട് ഫോണുകള്‍

തുച്ഛമായ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കാന്‍ റിലയന്‍സ് ജിയോ പദ്ധതിയിടുന്നു
വരുന്നു, തുച്ഛമായ വിലയ്ക്ക് ജിയോ സ്മാര്‍ട്ട് ഫോണുകള്‍

മുംബൈ: തുച്ഛമായ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കാന്‍ റിലയന്‍സ് ജിയോ പദ്ധതിയിടുന്നു. സാങ്കേതികവിദ്യരംഗത്ത് പരിചയസമ്പന്നരായ പങ്കാളികളുമായി ചേര്‍ന്ന് ഇതിന് രൂപം നല്‍കാനുളള ശ്രമത്തിലാണ് റിലയന്‍സ് ജിയോ. ഫീച്ചര്‍ ഫോണിന് പകരം വലിയ സ്‌ക്രീനിലുളള ഫോര്‍ജി സ്മാര്‍ട്ട്‌ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാനാണ് കമ്പനി പദ്ധതിയിടുന്നത്.

നിലവില്‍ രാജ്യത്ത് ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. ഇവര്‍ക്ക് തുച്ഛമായ വിലയ്ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതോടെ മാറിയ കാലത്തെ നൂതന സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉപഭോക്താക്കള്‍ക്ക് കഴിയുമെന്ന് കമ്പനി കണക്കുകൂട്ടുന്നു. മികച്ച കണക്ടിവിറ്റിയും, മെച്ചപ്പെട്ട ഉളളടക്കവും ഉപഭോക്താക്കള്‍ക്ക് ആസ്വാദിക്കാനുളള സാഹചര്യം ഒരുക്കാനാണ് റിലയന്‍സ് ജിയോ ഉദ്ദേശിക്കുന്നത്. 

തദ്ദേശീയമായി 10 കോടി സ്മാര്‍ട്ട് ഫോണുകള്‍ നിര്‍മ്മിക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ റിലയന്‍സ് ജിയോയും അമേരിക്കന്‍ കമ്പനിയുമായുളള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിലുടെ വിപണി വിഹിതം ഉയര്‍ത്താനാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുളള കമ്പനി ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ തുച്ഛമായ വിലയ്ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ എത്തിക്കാന്‍ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍, സാംസങ്, ഷവോമി തുടങ്ങിയ കമ്പനികളുമായി ജിയോ സഹകരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

നിലവില്‍ രാജ്യത്ത് 50 കോടി ജനങ്ങള്‍ ഫീച്ചര്‍ ഫോണുകളാണ് ഉപയോഗിക്കുന്നത്. കുറഞ്ഞ നിരക്കില്‍ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ ഇറക്കാന്‍ സാധിച്ചാല്‍ ഇവരെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് ജിയോയുടെ വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com