ലുലുവിന് 22 രാജ്യങ്ങളിലായി 50,000 ജീവനക്കാര്‍; കൂടുതല്‍ മലയാളികള്‍ക്ക് ജോലി നല്‍കുമെന്ന് എംഎ യൂസഫലി

22 രാജ്യങ്ങളിലായുള്ള ജീവനക്കാരില്‍  26,480 മലയാളികള്‍ ഉള്‍പ്പെടെ മുപ്പതിനായിരത്തോളം ജീവനക്കാരും ഇന്ത്യക്കാരാണ്
ലുലുവിന് 22 രാജ്യങ്ങളിലായി 50,000 ജീവനക്കാര്‍; കൂടുതല്‍ മലയാളികള്‍ക്ക് ജോലി നല്‍കുമെന്ന് എംഎ യൂസഫലി

അബുദാബി: സൗദി തലസ്ഥാനമായ റിയാദിലെ അല്‍ ഖര്‍ജില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചതോടെ ജീവനക്കാരുടെ എണ്ണം അരലക്ഷം കവിഞ്ഞതായി ലുലു ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി പറഞ്ഞു. 22 രാജ്യങ്ങളിലായുള്ള ജീവനക്കാരില്‍  26,480 മലയാളികള്‍ ഉള്‍പ്പെടെ മുപ്പതിനായിരത്തോളം ജീവനക്കാരും ഇന്ത്യക്കാരാണ് എന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും യുസഫലിപറഞ്ഞു. 

ഗള്‍ഫ് മേഖലയില്‍ ഉള്‍പ്പടെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതോടുകൂടി കൂടുതല്‍ മലയാളികള്‍ക്ക് ജോലി നല്‍കാനാവും. ലുലു ഗ്രൂപ്പിനു കീഴില്‍ അല്‍ഖര്‍ജില്‍ പ്രവര്‍ത്തനമാരംഭിച്ച 158ാമത് ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ഖര്‍ജ് ഗവര്‍ണര്‍ മുസാബ് അബ്ദുല്ല അല്‍ മാദി ഉദ്ഘാടനം ചെയ്തു. നഗര ഹൃദയ ഭാഗത്ത് 1,16,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുക്കിയിട്ടുള്ളത്.

സ്ത്രീകള്‍ ഉള്‍പ്പെടെ മൂവായിരത്തോളം സ്വദേശികള്‍ക്ക് സൗദിയില്‍ ഇതിനോടകം ജോലി നല്‍കിയിട്ടുണ്ട്. 2020 അവസാനമാകുമ്പോഴേക്കും ഇത് 5000 ആക്കാനാണ് പദ്ധതിയെന്നും പറഞ്ഞു. മൂന്ന് മാസത്തിനകം ദമാം, റിയാദ് എന്നിവിടങ്ങളില്‍ പുതിയ ഹൈപ്പര്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങും. സൗദി ദേശീയ സുരക്ഷ വിഭാഗമായ നാഷനല്‍ ഗാര്‍ഡ് ക്യാംപുകളിലെ മൂന്ന് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അടുത്ത വര്‍ഷം അവസാനത്തോടെ ആരംഭിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com