ചൈല്‍ഡ് പോണ്‍ പരസ്യവുമായി ഗൂഗിളും ഫേസ്ബുക്കും: പരിശോധിക്കുമെന്ന് കമ്പനികള്‍

വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് ആളെ എത്തിക്കുന്ന ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ സുലഭമാണ്.
ചൈല്‍ഡ് പോണ്‍ പരസ്യവുമായി ഗൂഗിളും ഫേസ്ബുക്കും: പരിശോധിക്കുമെന്ന് കമ്പനികള്‍

കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളും മറ്റ് ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ആളുകളെ വഴികാണിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെയും പരസ്യ ശൃംഖലകളില്‍ നിന്നുള്ള പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതായി പരാതി. ബിബിസി ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പല മുന്‍നിര കമ്പനികളുടെയും പരസ്യങ്ങള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ആപ്ലിക്കേഷനുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. വിവിധ താല്‍പര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് അംഗമാവുന്നതിന് സൗകര്യമൊരുക്കുന്ന നിരവധി ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമാണ്. എന്നാല്‍ ഇത്തരം ആപ്ലിക്കേഷനുകളില്‍ വന്‍തോതില്‍ നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഈപ്രശ്‌നം പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഫേസ്ബുക്കും ഗൂഗിളും അറിയിച്ചു.

അതേസമയം, സ്വന്തം ആപ്ലിക്കേഷനില്‍ നിന്നും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ചിത്രങ്ങള്‍ നീക്കം ചെയ്യുന്നതിനായി വാട്‌സാപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കാമ്പയിനിന്റെ ഇന്റര്‍നെറ്റ് സുരക്ഷാ മേധാവി ടോണി സ്‌റ്റോവര്‍ പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com