ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പെട്രോള്‍ വില

ഇന്നലെ 29 പൈസയുടെ കുറവാണ് പെട്രോള്‍ വിലയിലുണ്ടായത്
ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പെട്രോള്‍ വില

തുടര്‍ച്ചയായി വിലയിടിവ് തുടരുന്നതിനാല്‍ രാജ്യത്തെ പെട്രോള്‍ വില ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക്. ആഗോളവിപണിയിലെ ക്രൂഡോയില്‍ വില കുറഞ്ഞതോടെയാണ് ഇന്ത്യയിലും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയില്‍ മാറ്റമുണ്ടായത്. ഇന്നലെ 29 പൈസയുടെ കുറവാണ് പെട്രോള്‍ വിലയിലുണ്ടായത്. ഇതോടെയാണ് ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയത്. 

ന്യൂഡല്‍ഹിയില്‍ പെട്രോള്‍ വില 29 പൈസ കുറഞ്ഞ് 63.32 രൂപയില്‍ എത്തി. ഒക്‌റ്റോബറില്‍ 84 രൂപവരെ എത്തിയതിന് ശേഷമാണ് ഈ തിരിച്ചിറക്കം. ഒക്‌ടോബറില്‍ 91 രൂപവരെ പെട്രോളിന് രേഖപ്പെടുത്തിയ മുംബൈയില്‍ ഇന്നലെ വില 74.89 രൂപ. 66.25 രൂപയാണ് ഡീസലിന് വില. 

കേരളത്തില്‍ ഇന്നലെ പെട്രോളിന് 29 പൈസ കുറഞ്ഞു. തിരുവനന്തപുരത്ത് വില 72.44 രൂപയായിരുന്നു. ഡീസല്‍ ലിറ്ററിന് 32 പൈസ കുറഞ്ഞ് 68.10 രൂപയിലായിരുന്നു ഡീസല്‍ വ്യാപാരം. ഒക്‌ടോബറില്‍ പെട്രോളിന് 87.12 രൂപയിലേക്കും ഡീസലിന് 80.36 രൂപയിലേക്കും കേരളത്തില്‍ വില ഉയര്‍ന്നിരുന്നു. യു.എസ് ക്രൂഡ് വില ബാരലിന് 44.91 ഡോളറിലേക്കും ബ്രെന്റ് ക്രൂഡ് വില 52.20 ഡോളറിലേക്കും കുറഞ്ഞ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില താഴുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com