ജിയോയുടെ ഹാപ്പി ന്യൂഇയർ വേണോ? പുതുവത്സര ഓഫർ സ്വന്തമാക്കാൻ ഇന്നു കൂടി അവസരം 

ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ എന്ന പേരിൽ ഇക്കഴിഞ്ഞ വെളളിയാഴ്ച്ച മുതലാണ് പുതിയ പദ്ധതി പ്രാബല്യത്തില്‍ വന്നത്
ജിയോയുടെ ഹാപ്പി ന്യൂഇയർ വേണോ? പുതുവത്സര ഓഫർ സ്വന്തമാക്കാൻ ഇന്നു കൂടി അവസരം 

തിരുവനന്തപുരം: ജിയോ ഒരുക്കിയിട്ടുള്ള പുതുവല്‍സര സമ്മാനം നേടാൻ ഉപഭോക്താക്കൾക്ക് അവസരം ഇന്നുകൂടി മാത്രം. ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ എന്ന പേരിൽ ഇക്കഴിഞ്ഞ വെളളിയാഴ്ച്ച മുതലാണ് പുതിയ പദ്ധതി പ്രാബല്യത്തില്‍ വന്നത്. ജനുവരി 31 വരെ 399 രൂപയുടെ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് ക്യാഷ്ബാക്ക് ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.

കൂപ്പണ്‍ രൂപത്തില്‍ 100 രൂപ ക്യാഷ്ബാക്കാണ് പ്രഖ്യാപിച്ചിരുന്നത്. റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള അജിയോ ഡോട്ട് കോം എന്ന ഇ-കൊമേഴ്സ് പോര്‍ട്ടലിലൂടെയാണ് ക്യാഷ്ബാക്ക് ലഭ്യമാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com