ഫേസ്ബുക്കില്‍ ആളുകള്‍ ചെലവഴിക്കുന്ന സമയം 50 മില്യണ്‍ മണിക്കൂര്‍ കുറഞ്ഞെന്ന് സക്കര്‍ബര്‍ഗ്‌

ആളുകള്‍ ഫേസ്ബുക്കില്‍ ദിവസവും ചിലവഴിക്കുന്ന സമയത്തില്‍ 50 ദശലക്ഷം മണിക്കൂറിന്റെ കുറവ് ഉണ്ടായെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ്‌
ഫേസ്ബുക്കില്‍ ആളുകള്‍ ചെലവഴിക്കുന്ന സമയം 50 മില്യണ്‍ മണിക്കൂര്‍ കുറഞ്ഞെന്ന് സക്കര്‍ബര്‍ഗ്‌

ആളുകള്‍ ഫേസ്ബുക്കില്‍ ദിവസവും ചിലവഴിക്കുന്ന സമയത്തില്‍ 50 ദശലക്ഷം മണിക്കൂറിന്റെ കുറവ് ഉണ്ടായെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ്‌. ഫേസ്ബുക്കിനെ നേരമ്പോക്കിനായി മാത്രം ഉപയോഗിക്കുന്ന ഒന്നാക്കാതെ ആളുകളുടെ ക്ഷേമത്തിനും സമൂഹനന്മയ്ക്കുമായി ഉപകരിക്കുന്ന ഒന്നാക്കി മാറ്റുകയാണ് 2018ല്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2017 ഫേസ്ബുക്കിനെ സംബന്ധിച്ച് ശക്തമായ വര്‍ഷമായിരുന്നെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നെന്ന് സക്കര്‍ബര്‍ഗ്‌ പറഞ്ഞു. 

ആളുകള്‍ ഫേസ്ബുക്കില്‍ ചിലവഴിക്കുന്ന സമയം മികച്ച രീതിയില്‍ ഉപയോഗിക്കുന്നു എന്ന് ഉറപ്പാക്കാനായി കഴിഞ്ഞ പാദത്തില്‍ തന്നെ ചില മാറ്റങ്ങള്‍ വരുത്തിയെന്നും ഇത് പ്രതിദിനം ഫേസ്ബുക്കില്‍ ചിലവഴിക്കുന്ന സമയത്തില്‍ 50 ദശലക്ഷം മണിക്കൂറിന്റെ കുറവാണ് കാണിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക കാര്യങ്ങള്‍ക്കും അര്‍ത്ഥവത്തായ ബന്ധങ്ങള്‍ക്കും കൂടുതല്‍ പ്രധാന്യം നല്‍കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശക്തമായ ബിസിനസ് സാധ്യതയാണെന്നും സക്കര്‍ബര്‍ഗ്‌ പറഞ്ഞു. 

സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പോസ്റ്റുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കികൊണ്ട് ഫേസ്ബുക്ക് അവതരിപ്പിച്ച പുതിയ മാറ്റങ്ങള്‍ക്ക് ശേഷമാണ് സക്കര്‍ബര്‍ഗ്‌ ഈ പ്രസ്താവനകള്‍. തങ്ങളുടെ ബിസിനസിനെ മുന്നോട്ട് നയിക്കുന്ന ഘടകം ഉപഭോക്താക്കള്‍ ചിലവഴിക്കുന്ന സമയമല്ലെന്നും മറിച്ച് പങ്കുവയ്ക്കപ്പെടുന്ന ഗുണകരമായ സംഭാഷണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com