ബജറ്റില്‍ വ്യവസായ മേഖലയ്ക്ക് അവഗണന;ഓഹരി വിപണി ഇടിഞ്ഞു

ബജറ്റില്‍ വ്യവസായ മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാത്തതില്‍ ഓഹരി വിപണിയില്‍ നിരാശ.
ബജറ്റില്‍ വ്യവസായ മേഖലയ്ക്ക് അവഗണന;ഓഹരി വിപണി ഇടിഞ്ഞു

മുംബൈ: ബജറ്റില്‍ വ്യവസായ മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാത്തതില്‍ ഓഹരി വിപണിയില്‍ നിരാശ. വിപണിയുടെ തുടക്കത്തില്‍ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഓഹരി വിപണി ബജറ്റ് അവതരണത്തോടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ബോംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് ഒരു ഘട്ടത്തില്‍ 300 പോയിന്റ് വരെ ഇടിഞ്ഞു. നിഫ്റ്റിയിലും സമാനമായ ഇടിവ് രേഖപ്പെടുത്തി. ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഓഹരികളിലാണ് ഏറ്റവുമധികം ഇടിവ് രേഖപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com