ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണിയില്‍ മുന്നേറ്റം; സെന്‍സെക്‌സില്‍ 200 പോയന്റിന്റെ നേട്ടം

മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണിയില്‍ മുന്നേറ്റം
ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണിയില്‍ മുന്നേറ്റം; സെന്‍സെക്‌സില്‍ 200 പോയന്റിന്റെ നേട്ടം

മുംബൈ: മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണിയില്‍ മുന്നേറ്റം. വിപണിയുടെ തുടക്കത്തില്‍ ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 200 പോയന്റിലേറി മുന്നേറി. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി.

വ്യവസായ മേഖലയുടെ ഉണര്‍വിന് കരുത്തുപകരുന്ന പദ്ധതികള്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റലി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ലാര്‍സണ്‍, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ് ഓഹരികളിലാണ് മുന്നേറ്റം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com