80 കിലോ കുറഞ്ഞു, മൈലേജ് കൂടി; പുതിയ സ്വിഫ്റ്റിന്റെ പ്രത്യേകതകള്‍

രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ ഏറ്റവും ജനപ്രിയ മോഡലായ സ്വിഫ്റ്റിന്റെ മൂന്നാംതലമുറ വാഹനം വിപണിയിലിറങ്ങി
80 കിലോ കുറഞ്ഞു, മൈലേജ് കൂടി; പുതിയ സ്വിഫ്റ്റിന്റെ പ്രത്യേകതകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ ഏറ്റവും ജനപ്രിയ മോഡലായ സ്വിഫ്റ്റിന്റെ മൂന്നാംതലമുറ വാഹനം വിപണിയിലിറങ്ങി. പതിവ് പോലെ ഹാച്ച്ബാക്ക് കൂടുതല്‍ ആകര്‍ഷണീയമാക്കിയാണ് പരിഷ്‌ക്കരിച്ച സ്വിഫ്റ്റ് അവതരിപ്പിക്കുന്നത്.
ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയിലാണ് വാഹനം പുറത്തിറക്കിയത്. 4.99 ലക്ഷം രൂപയാണ് ബെയ്‌സ് മോഡലിന് വില. കൂടുതല്‍ സൗകര്യങ്ങളുളള ടോപ്പ് വെരിയന്റിന് 7.96 ലക്ഷം രൂപ വരെ വില ഈടാക്കും. കഴിഞ്ഞ മാസം തന്നെ കാറിന്റെ ബുക്കിങ് ആരംഭിച്ചതായി കമ്പനി വ്യത്തങ്ങള്‍ വ്യക്തമാക്കുന്നു. 11000 രൂപയാണ് ബുക്കിങിനായി ഈടാക്കുന്നത്. നിലവില്‍ ബുക്കിങിന് ആറുആഴ്ച മുതല്‍ എട്ട് ആഴ്ച വരെ കാത്തിരിക്കണം.

2005 ല്‍ വിപണിയില്‍ അവതരിപ്പിച്ച സ്വിഫ്റ്റ് ഹാച്ച്ബാക്ക് വിഭാഗത്തില്‍ രാജ്യത്തെ ഏറ്റവും മുന്‍നിര മോഡലാണ്. ഇതുവരെ 18 ലക്ഷം കാറുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ പത്തുവര്‍ഷ കാലയളവില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ആദ്യ അഞ്ചു കാറുകളുടെ പട്ടികയില്‍ സ്വിഫ്റ്റും ഇടംപിടിച്ചിട്ടുണ്ട്. പരിഷ്‌ക്കരിച്ച സ്വിഫ്റ്റും വിപണി കീഴടക്കുമെന്ന് കമ്പനി സിഇഒ പ്രതീക്ഷ പ്രകടിപ്പിച്ചു.

പുതിയ കാര്‍ 12 വെരിയന്റുകളില്‍ ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിലുളള സ്വിഫ്റ്റ് മോഡലിനെ അപേക്ഷിച്ച പരിഷ്‌ക്കരിച്ച പതിപ്പ് ലൈറ്റ് വെയ്റ്റാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഏകദേശം 80 കിലോഗ്രാമിന്റെ കുറവ് വരുത്തിയാണ് പുതിയ മോഡല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇന്ധനക്ഷമതയ്ക്കും കൂടുതല്‍ പരിഗണന നല്‍കിയിട്ടുണ്ട്. പെട്രോള്‍ കാറിന് ലിറ്ററിന് 22 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കും. ഡീസലിന് 28.4 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com