ഇന്ത്യയില്‍ 4 ജി ഇപ്പോഴും കറങ്ങി തന്നെ; രാജ്യത്തുള്ളത് ലോകത്തില്‍ ഏറ്റവും മോശം 4 ജി സ്പീഡ്

ശരാശരി 6.13 മെഗാബൈറ്റ് പെര്‍ സെക്കന്‍ഡ് സ്പീഡ് മാത്രമുള്ള ഇന്ത്യ 77 രാജ്യങ്ങളുടെ പട്ടികയില്‍ അവസാന സ്ഥാനത്താണ്
ഇന്ത്യയില്‍ 4 ജി ഇപ്പോഴും കറങ്ങി തന്നെ; രാജ്യത്തുള്ളത് ലോകത്തില്‍ ഏറ്റവും മോശം 4 ജി സ്പീഡ്

ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ 4ജി നെറ്റ് വര്‍ക്കുള്ളത് ഇന്ത്യയിലാണെന്ന് കണ്ടെത്തല്‍. യുകെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ സിഗ്നലിലെ വിദഗ്ധര്‍ പുറത്തുവിട്ട സ്റ്റേറ്റ് ഓഫ് എല്‍ടിഇ റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച് വിവരങ്ങളുള്ളത്. ഇന്ത്യ ഉള്‍പ്പെടുന്ന വിവിധ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റുകളിലെ 4 ജി എല്‍ടിഇ നെറ്റ് വര്‍ക്കിന്റെ വേഗതയേയും ലഭ്യതയേയും കുറിച്ചുള്ള ഈ റിപ്പോര്‍ട്ടിലാണ് രാജ്യത്തിന്റെ ശോചനീയാവസ്ഥ വ്യക്തമാക്കിയിരിക്കുന്നത്. 

നെറ്റ് വര്‍ക് ലഭ്യതയില്‍ സ്വീഡനും തായ്വാനും താഴെയാണ് ഇപ്പോള്‍ രാജ്യത്തിന്റെ സ്ഥാനം. ഇത് കൂടാതെ 4 ജി വേഗതയില്‍ ഇന്ത്യ മോശം അവസ്ഥയിലാണ്. ഇപ്പോഴും പട്ടികയില്‍ അവസാന സ്ഥാനത്താണ്. 2017 ഡിസംബര്‍ നെറ്റ്വര്‍ക്കിന്റെ അവസ്ഥയില്‍ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ഫെബ്രുവരിയിലും റിപ്പോര്‍ട്ട് വന്നത്. 

രാജ്യത്തെ അവസ്ഥ കൂടുതല്‍ മോശമായതായാണ് രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 4ജി ഉപഭോഗം 86.26 ശതമാനത്തിന്റെ വര്‍ധനവുണ്ടായെങ്കിലും 4ജി സിഗ്നലിന്റെ ലഭ്യതയില്‍ ഇന്ത്യ 14 ാം സ്ഥാനത്തേക്ക് താഴ്ന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇത് പതിനൊന്നായിരുന്നു. റിലയന്‍സ് ജിയോയുടെ വരവാണ് 4 ജി ഉപയോഗത്തില്‍ വലിയ വര്‍ധനവുണ്ടാകാന്‍ കാരണമായത്. 

4ജി നെറ്റ്വര്‍ക്കിന്റെ വേഗതയില്‍ ഇതുവരെ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ രാജ്യത്തിന് സാധിച്ചിട്ടില്ല. ശരാശരി 6.13 മെഗാബൈറ്റ് പെര്‍ സെക്കന്‍ഡ് സ്പീഡ് മാത്രമുള്ള ഇന്ത്യ 77 രാജ്യങ്ങളുടെ പട്ടികയില്‍ അവസാന സ്ഥാനത്താണ്. 46.64 എംബിപിഎസ് സ്പീഡുള്ള സിംഗപ്പൂരാണ് ആദ്യ സ്ഥാനത്ത്. ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള നിരക്ക് കുറഞ്ഞതിനാല്‍ ലക്ഷക്കണക്കിന് പേര്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിപ്പിച്ചതായിരിക്കും സ്പീഡ് കുറയാന്‍ കാരണമായത്. 

ഉയര്‍ന്ന ജനസംഖ്യയുള്ള രാജ്യങ്ങളാണ് വേഗ പട്ടികയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത്. ഇന്ത്യയില്‍ ഇന്തോനേഷ്യയിലേയും 4ജി ഡൗണ്‍ലോഡ് സ്പീഡ് 10 എംബിപിഎസിന് താഴെ മാത്രമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com