പിഎന്‍ബി തന്റെ ബിസിനസ് തകര്‍ത്തു, പണം തിരിച്ചടയ്ക്കാനാവില്ലെന്ന് നീരവ് മോദി

പിഎന്‍ബി തന്റെ ബ്രാന്‍ഡിനെ നശിപ്പിച്ചു, പണം തിരിച്ചടയ്ക്കാനാവില്ലെന്ന് നീരവ് മോദി
പിഎന്‍ബി തന്റെ ബിസിനസ് തകര്‍ത്തു, പണം തിരിച്ചടയ്ക്കാനാവില്ലെന്ന് നീരവ് മോദി

മുംബൈ: പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്നെടുത്ത വായ്പ തിരിച്ചടക്കാത്തതില്‍ ബാങ്കിനെ കുറ്റപ്പെടുത്തി, വജ്രവ്യാപാരിയായ നീരവ് മോദിയുടെ കത്ത്. ബാങ്കിന്റെ അമിതോത്സാഹമാണ് കാര്യങ്ങള്‍ വഷളാക്കിയതെന്നും അതോടെ പണം തിരിച്ചടയ്ക്കുന്നതിനുള്ള സാധ്യതകള്‍ ഇല്ലാതായെന്നും നീരവ് മോദി ബാങ്കിന് അയച്ച കത്തില്‍ പറഞ്ഞു.

വായ്പ തിരിച്ചടയ്ക്കുന്നതു സംബന്ധിച്ച് ഫെബ്രുവരി പതിമൂന്നിന് താന്‍ ബാങ്കുമായി ആശയവിനിമം നടത്തിയിരുന്നുവെന്നാണ് പതിനഞ്ചിനോ പതിനാറിനോ  എഴുതിയ കത്തില്‍ നീരവ് മോദി പറയുന്നത്. എന്നിട്ടും ഫെബ്രുവരി പതിനഞ്ചിന് കാര്യങ്ങള്‍ പരസ്യമാക്കുകയാണ് ബാങ്ക് ചെയതത്. ഇത് തന്റെ ബ്രാന്‍ഡിനെയും ബിസിനസിനെയും പ്രതികൂലമായി ബാധിച്ചു. ഇതോടെ വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള സാധ്യകളാണ് അടഞ്ഞത്. പണം തിരിച്ചുപിടിക്കുന്നതിനുള്ള ബാങ്കിന്റെ തന്നെ സാധ്യതയാണ് ഈ നടപടിയിലൂടെ ഇല്ലാതായതെന്ന് നീരവ് മോദി കത്തില്‍ പറയുന്നു.

മാധ്യമങ്ങളില്‍ പറയുന്നത്ര പണം താന്‍ ബാങ്കിനു നല്‍കാനില്ല. അയ്യായിരം കോടി രൂപയാണ് തന്റെ കമ്പനികള്‍ നല്‍കാനുള്ളത്. ഇതുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ക്കെതിരെ കേസെടുത്തതിനെയെും നീരവ് മോദി വിമര്‍ശിച്ചു. ഇവര്‍ക്ക് ഈ ഇടപാടുമായി ബന്ധമൊന്നുമില്ലെന്ന് കത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com