റഷ്യയും സൗദിയും പിന്നിലാകും; ഈ വര്‍ഷത്തെ എണ്ണ രാജാക്കന്‍മാര്‍ അമേരിക്ക
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th January 2018 04:08 PM |
Last Updated: 04th January 2018 05:30 PM | A+A A- |

അമേരിക്ക പെട്രോളിയം രംഗത്തെ പുതിയ രാജാവായി 2018ല്‍ ഉയര്‍ന്നുവരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. എണ്ണ ഉല്‍പാദനം പത്ത് ശതമാനം വര്‍ദ്ധിപ്പിച്ച് പ്രതിദിനം 11ദശലക്ഷം ബാരല്‍ പെട്രോളിയം ഉല്‍പാദിപ്പിക്കാമെന്ന അമേരിക്കയുടെ തീരുമാനമാണ് പെട്രോളിയം രംഗത്ത് ഒന്നാമതെത്തുന്നതില്‍ രാജ്യത്തെ സഹായിക്കുന്ന ഘടകം.
റിസ്റ്റാഡ് എനര്‍ജി എന്ന ഗവേഷണ സ്ഥാപനം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് റഷ്യയെയും സൗദിയെയും പിന്നിലാക്കി ലോകത്തെ എണ്ണ രാജാക്കന്‍മാരായി അമേരിക്ക മാറുമെന്ന് പറഞ്ഞിരിക്കുന്നത്.
1975മുതല്‍ റഷ്യയെയും സൗദിയെയും പിന്നിലാക്കാന്‍ യുഎസ്സിന് കഴിഞ്ഞിട്ടില്ല. ഷെയില്‍ മെഷീനാണ് ഈ നേട്ടം സ്വന്തമാക്കാന്‍ അമേരിക്കയെ സഹായിക്കുകയെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. എണ്ണ ആവശ്യങഅങള്‍ക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഈ മാറ്റം അമേരിക്കയെ സഹായിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു.