വാലന്റൈന്‍സ് ദിനത്തില്‍ നല്‍കാന്‍ കിടുക്കന്‍ സമ്മാനവുമായി എല്‍ജി: റാസ്ബറി റോസ് വിപണിയിലേക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th January 2018 05:02 PM |
Last Updated: 07th January 2018 05:02 PM | A+A A- |

പോയവര്‍ഷം വിപണിയില്‍ മികച്ച പ്രതികരണങ്ങള്‍ നേടിയ സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നാണ് എല്‍ജി വി30. ഏവര്‍ക്കും പ്രിയങ്കരമായ ഈ മോഡല്‍ 2018ല്‍ കൂടുതല്‍ ആകര്‍ഷണീയമാക്കുകയാണ് നിര്‍മാതാക്കള്‍. എല്‍ജി വി30യുടെ റാസ്ബറി റോസ് പതിപ്പാണ് വിപണി കീഴടക്കാന്‍ ഒരുങ്ങിയിരിക്കുന്നത്. പ്രേമം പിടിച്ചുപറ്റാനും ശ്രദ്ധയാകര്‍ഷിക്കാനും കഴിവുള്ള മോഡല്‍ എന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. പ്രണയദിനത്തിന് മുമ്പ് മോഡല്‍ വിപണിയില്‍ എത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഏറ്റവും മികച്ച പ്രണയദിന സമ്മാനം എന്ന നിലയില്‍ മോഡല്‍ വിപണിയില്‍ ഇറക്കുകയാണ് കമ്പനിയുടെ ഉദ്ദേശം.
എല്‍ജി വി30/ വി30പ്ലസ് എന്നീ മോഡലുകളില്‍ കണ്ട ഫീച്ചറുകള്‍ റാസ്ബറി റോസിലും ഉണ്ടാകും. മികച്ച മള്‍ട്ടീമീഡിയ ഫീച്ചറുകളോടെയാണ് പുതിയ മോഡല്‍ വിപണിയില്‍ എത്തിക്കുകയെന്നും ഫോണിലെ ഇരട്ടക്യാമറ ഓപ്ഷണ്‍ പ്രൊഫഷണല്‍ ചിത്രങ്ങള്‍ സമ്മാനിക്കാന്‍ പര്യാപ്തമായവയാണെന്നുമാണ് കമ്പനി അറിയിക്കുന്നത്. 16മെഗാപിക്‌സലിന്റേ പ്രധാന ക്യാമറയോടൊപ്പം 13മെഗാപിക്‌സലിന്റെ മറ്റൊരു ക്യാമറയും ഫോണിലുണ്ട്. ഇതിനുപുറമേ 5 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയും കൂടെയാകുമ്പോള്‍ റാസ്ബറി ഫോട്ടോ അഡിക്റ്റ്‌സിന്റെ പ്രിയ മോഡലാകുമെന്നുറപ്പ്.
ക്വാഡ് എച്ഡി പ്ലസ് ഓലെഡ് ഫുള്‍വേര്‍ഷന്‍ സ്‌ക്രീനുമായാണ് ഈ പുത്തന്‍ മോഡല്‍ ഉപഭോക്താക്കളുടെ മനസ്സ് കീഴടക്കാന്‍ എത്തുന്നത്. 3300എംഎഎച്ച് ബാറ്ററിയുള്ള ഫോണില്‍ ക്വിക് ചാര്‍ജ് 3 ഫീച്ചറും ലഭ്യമായിരിക്കും. സ്‌നാപ്ഡ്രാഗണ്‍ 835 ചിപ് പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ 4ജിബി റാമിന്റേതാണ്. ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.