ബില്‍ഗേറ്റ്‌സിനെ പിന്തള്ളി ആമസോണ്‍ സിഇഒ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍

ബില്‍ ഗേറ്റ്‌സിനെ പിന്തള്ളി ആമസോണ്‍ സ്ഥാപക ചെയര്‍മാനും സിഇഒയുമായ ജെഫ് ബെസോസ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍
ബില്‍ഗേറ്റ്‌സിനെ പിന്തള്ളി ആമസോണ്‍ സിഇഒ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍

ബില്‍ ഗേറ്റ്‌സിനെ പിന്തള്ളി ആമസോണ്‍ സ്ഥാപക ചെയര്‍മാനും സിഇഒയുമായ ജെഫ് ബെസോസ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍. 2018ലെ അഞ്ച് ദിവസത്തെ വ്യാപാരത്തില്‍ ആമസോണ്‍ ഓഹരികള്‍ 6.1ബില്ല്യണ്‍ ഡോളര്‍ നേടിയതാണ് ബെസോസിനെ ഒന്നാമതെത്തിച്ചത്. നിലവില്‍ 105ബില്ല്യണ്‍ ഡോളറാണ് ബെസോസിന്റെ  മൊത്തം ആസ്തി. 

ആമസോണ്‍ ഓഹരിവിലകള്‍ 1.4ശതമാനം ഉയര്‍ന്നതാണ് ബെസോസിന് ബില്‍ഗേറ്റ്‌സിനേക്കാള്‍ അധിക സമ്പത്ത് നേടികൊടുത്തത്. 2017ല്‍ മാത്രം ബെസോസിന്റെ മൊത്തം ആസ്തിയില്‍ 32.6ബില്ല്യണ്‍ ഡോളറിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആമസോണിന്റെ 17 ശതമാനം ഓഹരികളാണു 53കാരനായ ബെസോസിന് സ്വന്തമായുള്ളത്. 

2013 മുതല്‍ ഗേറ്റ്‌സായിരുന്നു ലോക സമ്പന്നരില്‍ ഒന്നാമത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഗേറ്റ്‌സിനെ പിന്തള്ളി ബെസോസ് ഒന്നാമതെത്തിയിരുന്നു. എന്നാല്‍ ഒരു ദിവസം മാത്രമേ ബേസോസിന് സ്ഥാനം ലഭിച്ചൊള്ളു അതിനുള്ളില്‍ ബില്‍ ഗേറ്റ്‌സ് വീണ്ടും തന്റെ സ്ഥാനം തിരിച്ചുപിടിച്ചു. ഒക്ടോബറിലും ബെസോസ് ഗേറ്റ്‌സിനെ മറികടന്നിരുന്നു. അന്ന് 93.8 ബില്ല്യണ്‍ ഡോളറായിരുന്നു ആസ്തി. 

ഫോര്‍ബ്‌സ് കണക്കുകള്‍ പ്രകാരം ഗേറ്റ്‌സിന്റെ മൊത്തം ആസ്തി 91.9ബില്ല്യണ്‍ ഡോളറാണ് എന്നാല്‍ ബ്ലൂംബര്‍ഗിന്റെ കണക്കുകള്‍ പ്രകാരം ഇത് 93.3ബില്ല്യണ്‍ ഡോളറാണ്. 

ആമസോണ്‍ കൂടാതെ ബ്ലൂ ഒറിജിന്‍ എന്ന റോക്കറ്റ് ബിസിനസും വാഷിങ്ടണ്‍ പോസ്റ്റ് പത്രവും ബെസോസിന്റേതാണ്. കൂടാതെ, വാഷിങ്ടണ്‍ ഡിസിയിലെ പുരാതനമായ ടെക്‌സ്‌റ്റൈല്‍ മ്യൂസിയം ഈ വര്‍ഷമാദ്യം ബെസോസ് സ്വന്തമാക്കിയിരുന്നു. 2.3 കോടി ഡോളറാണ് ഇതിനായി ചെലവഴിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com