വാട്ട്‌സ്ആപ്പ് രഹസ്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പരസ്യമാകാം; സ്വകാര്യ ഗ്രൂപ്പിലേക്ക് നുഴഞ്ഞുകയറാന്‍ എളുപ്പമാണെന്ന കണ്ടെത്തലുമായി ഗവേഷകര്‍

സ്വകാര്യ ഗ്രൂപ്പ് ചാറ്റിലേക്ക് അഡ്മിനിന്റെ അനുവാദമില്ലാതെ തന്നെ ഒരാളെ ഉള്‍പ്പെടുത്താനാകും
വാട്ട്‌സ്ആപ്പ് രഹസ്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പരസ്യമാകാം; സ്വകാര്യ ഗ്രൂപ്പിലേക്ക് നുഴഞ്ഞുകയറാന്‍ എളുപ്പമാണെന്ന കണ്ടെത്തലുമായി ഗവേഷകര്‍

സാന്‍ ഫ്രാന്‍സിസ്‌കോ: വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ ചാറ്റുകളിലേക്ക് വളരെ എളുപ്പത്തില്‍ നുഴഞ്ഞുകയറാനാകുമെന്ന് ഗവേഷകരുടെ കണ്ടുപിടുത്തം. ഒരു കൂട്ടം ജര്‍മന്‍ ക്രിപ്‌റ്റോ ഗ്രാഫേഴ്‌സാണ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ബലഹീനത കണ്ടെത്തിയത്. ഗ്രൂപ്പില്‍ തുടരെ സന്ദേശങ്ങള്‍ വരുന്നതിനാല്‍ അത് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നടത്താന്‍ സാധിക്കുന്നില്ല. അതിനാല്‍ അഡ്മിനിന്റെ അനുമതി ഇല്ലാതെ തന്നെ സ്വകാര്യ ഗ്രൂപ്പ് ചാറ്റ് ചോര്‍ത്താന്‍ സഹായകമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 

ആപ്പിന്റെ സര്‍വറുകള്‍ നിയന്ത്രിക്കുന്ന ഒരാള്‍ക്ക് സ്വകാര്യ ഗ്രൂപ്പ് ചാറ്റിലേക്ക് അഡ്മിനിന്റെ അനുവാദമില്ലാതെ തന്നെ ഒരാളെ ഉള്‍പ്പെടുത്താനാകുമെന്ന് എന്‍ക്രിപ്‌റ്റോഗ്രാഫേഴ്‌സ് പറഞ്ഞതായി വയേഡ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. വിളിക്കാത്ത ഒരാള്‍ ഗ്രൂപ്പിലേക്ക് കടന്നുവന്ന് പുതിയ ചാറ്റുകളെല്ലാം വായിക്കുന്നത് ഗ്രൂപ്പിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുമെന്നും റുഹര്‍ യൂണിവേഴ്‌സിറ്റിയിലെ ക്രിപ്‌റ്റോഗ്രാഫറായ പോള്‍ റോസ്റ്റര്‍ പറഞ്ഞു. 

വാട്ട്‌സ്ആപ്പ് ഗ്രൂപ്പിനെ നിയന്ത്രിക്കുന്നവര്‍ക്കാണ് പുതിയ അംഗങ്ങളെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താന്‍ അനുവാദമുള്ളൂ. എന്നാല്‍ ഇതിനായി മികച്ച രീതിയൊന്നും അവര്‍ ഉപയോഗിക്കുന്നില്ല. അതിനാല്‍ ഗ്രൂപ്പിലെ അഡ്മിനോട് അനുവാദം ചോദിക്കാതെ തന്നെ സര്‍വറിന് പുതിയ ആളെ ഉള്‍പ്പെടുത്താം. ഗ്രൂപ്പിലുള്ളവരുടെ ഫോണുകള്‍ പുതിയ അംഗത്തിന് സീക്രട്ട് താക്കോലുകള്‍ ഓട്ടോമാറ്റിക്കായി പങ്കുവെക്കും. ഇത് ഉപയോഗിച്ച് അയാള്‍ക്ക് പഴയ സന്ദേശങ്ങള്‍ വായിക്കാനാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാട്ട്‌സ്ആപ്പ് സര്‍വര്‍ നിയന്ത്രിച്ച് സന്ദേശങ്ങള്‍ ചോര്‍ത്താന്‍ അക്രമകാരിക്ക് സാധിച്ചാല്‍ ഗ്രൂപ്പിലെ മെസേജുകള്‍ ബ്ലോക്ക് ചെയ്യാനും സാധിക്കും. വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആരെയും കയറ്റാനാവില്ലെന്ന് പറയുന്നുണ്ടെങ്കിലും പ്രശ്‌നം ഗൗരവത്തോടെ പരിശോധിക്കാന്‍ ഒരുങ്ങുകയാണ് വാട്ട്‌സ്ആപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com