പെട്രോള്‍ വില 80 രൂപയ്ക്കു മുകളില്‍; ജിഎസ്ടിക്കു കീഴില്‍ കൊണ്ടുവരുമെന്ന് കേന്ദ്രം
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd January 2018 12:14 PM |
Last Updated: 22nd January 2018 12:14 PM | A+A A- |

മുംബൈ: കുതിച്ചുയരുന്ന ഇന്ധന വിലയ്ക്കു ശമനമില്ല. പെട്രോള്‍ വില മുംബൈയില്‍ ലിറ്ററിന് എണ്‍പതു രൂപയയ്ക്കു മുകളിലെത്തി. ചരിത്രത്തില്‍ ആദ്യമായാണ് പെട്രോള്‍ വില എണ്‍പതു രൂപയ്ക്കു മുകളിലേക്ക് ഉയരുന്നത്.
80.10 രൂപയാണ് തിങ്കളാഴ്ച രാവിലെ മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില. 67.10 ആണ് ഡീസല്‍ വില. ഡല്‍ഹിയില്‍ 72.23 രൂപയാണ് പെട്രോള്‍ വില. കേരളത്തില്‍ പലയിടത്തും പെട്രോള്‍ വില 75 രൂപയ്ക്കു മുകളിലെത്തിയിട്ടുണ്ട്.
രാജ്യാന്തര വിപിണിയിലെ വിലക്കയറ്റമാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധനയ്ക്കു കാരണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ ഉയര്‍ന്ന നികുതി ഈടാക്കുന്നതും വില ഉയര്‍ന്നുനില്‍ക്കാന്‍ കാരണമാവുന്നുണ്ട്. പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിക്കു കീഴില്‍ കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജിഎസ്ടി കൗണ്‍സില്‍ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് കരുതുന്നതെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.
ജിഎസ്ടിക്കു കീഴില്‍ കൊണ്ടുവന്നാല്‍ പെട്രോള്‍ വില 50 രൂപയ്ക്കു താഴെയെത്തുമെന്നാണ് കണക്കാക്കുന്നത്.