പെട്രോളിന്റെയും ഡീസലിന്റെയും തീരുവ കുറയ്ക്കണം:പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തിന് കത്ത് നല്‍കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd January 2018 03:12 PM |
Last Updated: 23rd January 2018 03:12 PM | A+A A- |

ന്യൂഡല്‍ഹി: ഇന്ധനവില സര്‍വകാല റെക്കോഡിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍ പെട്രോളിയം മന്ത്രാലയത്തിന്റെ ഇടപെടല്‍. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തിന് നിവേദനം നല്‍കി. ബജറ്റില്‍ ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടാകണമെന്നാണ് നിവേദനത്തിന്റെ ഉളളടക്കം.
രാജ്യത്ത് പെട്രോള്‍ വില 80 രൂപ കടന്നും കുതിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ ലിറ്ററിന് 80.10 രൂപയിലാണ് മഹാരാഷ്ട്രയില്‍ ഇന്നലെ വ്യാപാരം നടന്നത്. കേരളത്തിലെ ഇന്ധനവിലയും റെക്കോഡിലാണ്. പെട്രോളിന് രണ്ടുജില്ലകളില്‍ 76 രൂപ കവിഞ്ഞു. ഡീസല്‍ 68 രൂപയും കടന്നു. നിത്യാപയോഗ സാധനങ്ങളുടെ വിലയും കുതിക്കുകയാണ്.
ഇതിനിടയില്‍ പ്രതിദിനം പെട്രോളിന്റെയും ഡീസലിന്റെയും വില പെട്രോളിയം വിതരണ കമ്പനികള്‍ നിര്‍ണയിക്കുന്നത് നിര്‍ത്തിവെയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മുന്‍പത്തെ പോലെ മാസത്തില്‍ രണ്ട് തവണ എന്ന നിലയില്‍ തന്നെ വില നിര്‍ണയിക്കുന്ന രീതി പുന:സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.