ചൈനയെ മറികടന്ന് ഇന്ത്യ കുതിക്കും; രാജ്യം 7.4ശതമാനം വളര്‍ച്ച നേടുമെന്ന് ഐഎംഎഫ്

നോട്ടു നിരോധനം, ചരക്ക് സേവന നികുതി (ജിഎസ്ടി) എന്നിവ ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ഇന്ത്യ കരകയറുമെന്നും 2018ല്‍ 7.4 ശതമാനം വളര്‍ച്ച രാജ്യം നേടുമെന്ന് പ്രതീക്ഷിക്കുന്നെന്നും രാജ്യന്തര നാണ്യനിധി ഐഎംഎഫ്
ചൈനയെ മറികടന്ന് ഇന്ത്യ കുതിക്കും; രാജ്യം 7.4ശതമാനം വളര്‍ച്ച നേടുമെന്ന് ഐഎംഎഫ്

നോട്ടു നിരോധനം, ചരക്ക് സേവന നികുതി (ജിഎസ്ടി) എന്നിവ ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ഇന്ത്യ കരകയറുമെന്നും 2018ല്‍ 7.4 ശതമാനം വളര്‍ച്ച രാജ്യം നേടുമെന്ന് പ്രതീക്ഷിക്കുന്നെന്നും രാജ്യന്തര നാണ്യനിധി ഐഎംഎഫ്. ഈ വര്‍ഷം ഇന്ത്യയുടേതാണെന്നാണ് ഐഎംഎഫ്‌ന്റെ വിലയിരുത്തല്‍. 2018ല്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്നും ഐഎംഎഫ് പറയുന്നു.

2018ല്‍ ഇന്ത്യയ്ക്ക് 7.4ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നെന്ന് പറഞ്ഞ ഐഎംഎഫ് ചൈനയ്ക്ക് 6.8ശതമാനം വളര്‍ച്ച കൈവരിക്കാനെ സാധിക്കു എന്നും പറഞ്ഞു. 2019ല്‍ ഇന്ത്യയുടെ വളര്‍ച്ച 7.8 ശതമാനമായി കുതിക്കുമ്പോള്‍ ചൈനയുടേത് 6.4 ശതമാനമായി കുറയും, ഐഎംഎഫ് കൂട്ടിച്ചേര്‍ത്തു. ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനു മുന്നോടിയായി പ്രസിദ്ധീകരിച്ച ലോക സാമ്പത്തിക അവലോകനത്തിലാണ് ഐഎംഎഫ് ഈ പ്രവചനങ്ങള്‍ നടത്തിയത്. 

ഇന്ത്യയ്ക്ക് മറ്റു വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് വന്‍ വളര്‍ച്ചാസാധ്യതയാണ് ഉള്ളതെന്നും വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നീ മേഖലകളിലെ പരിഷ്‌കാരങ്ങളും നിക്ഷേപ അവസരങ്ങള്‍ വര്‍ധിക്കുന്നതും രാജ്യത്തിന് ഗുണം ചെയ്യുമെന്നും വിലയിരുത്തി. ജിഎസ്ടിയും  ബാങ്കുകളിലേക്കുള്ള മൂലധന നിക്ഷേപവും ഗൗരവത്തോടെ നോക്കികാണുന്ന സര്‍ക്കാര്‍ നീക്കം പ്രയോജനകരമാകുമെന്നും ഐഎംഎഫ് പറഞ്ഞു. ചൈനയില്‍ വളര്‍ച്ച മന്ദഗതിയിലായിരിക്കുന്ന സാഹചര്യമാണെങ്കില്‍ ഇന്ത്യ വളര്‍ച്ചയില്‍ കുതിക്കുകയാണെന്നായിരുന്നു വിലയിരുത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com