ഇനി കപ്പലിനും പുകയില്ല, ലോകത്ത് ആദ്യത്തെ ഇലക്ട്രിക് കപ്പലുമായി ടെസ്ല 

52 മീറ്റര്‍ നീളവും 6.7 മീറ്റര്‍ വീതിയുമുള്ള ഇവ 425 ടണ്‍ ഭാരം വഹിക്കാന്‍ പര്യാപ്തമായവയാണ്. 15മണിക്കൂര്‍ വൈദ്യുതി നല്‍കുന്ന പവര്‍ ബോക്‌സും ഇവയില്‍ സ്ഥാപിച്ചിട്ടുണ്ടാകും
ഇനി കപ്പലിനും പുകയില്ല, ലോകത്ത് ആദ്യത്തെ ഇലക്ട്രിക് കപ്പലുമായി ടെസ്ല 

ഇലക്ട്രിക് സ്‌കൂട്ടറുകളും ഇലക്ട്രിക് കാറുകളും ഒരു പുതിയ വാര്‍ത്തയല്ല. ഇന്ത്യയില്‍ തന്നെ ഇപ്പോള്‍ ഒന്നിലധികം നഗരങ്ങളില്‍ ഇലക്ട്രിക് ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ ലോകത്ത് ആദ്യമായി പൂര്‍ണമായും പ്രകൃതി സൗഹൃദമായ ഇലക്ട്രിക് ചരക്കുകപ്പല്‍ നീറ്റിലിറങ്ങാന്‍ ഒരുങ്ങുകയാണു. ഇലക്ട്രിക് കാര്‍ നിര്‍മാണ രംഗത്തെ അധികായന്‍മാരായ ടെസ്ല തന്നെയാണു ഇലക്ട്രിക് കപ്പല്‍ പദ്ധതിക്കും പിന്നില്‍. 

ഈ വര്‍ഷം ഓഗസ്റ്റ് മുതലാണ് അഞ്ച് ഇലക്ട്രിക് ചരക്കുകപ്പലുകള്‍ പ്രവര്‍ത്തനമാരംഭിക്കുക. 52 മീറ്റര്‍ നീളവും 6.7 മീറ്റര്‍ വീതിയുമുള്ള ഇവ 425 ടണ്‍ ഭാരം വഹിക്കാന്‍ പര്യാപ്തമായവയാണ്. 15മണിക്കൂര്‍ വൈദ്യുതി നല്‍കുന്ന പവര്‍ ബോക്‌സും ഇവയില്‍ സ്ഥാപിച്ചിട്ടുണ്ടാകും. 

സാധാരണ ചരക്കുകപ്പലുകളെപോലെ എന്‍ജിന്‍ റൂം ആവശ്യമായി വരുന്നില്ല എന്നതുകൊണ്ടുതന്നെ ഇവയില്‍ കൂടുതല്‍ സ്ഥലസൗകര്യം ഉണ്ടാകും. ഇത്തരത്തിലുള്ള ട്രക്കുകള്‍ അവതരിപ്പിക്കുന്നതിന്റെ ഫലമായി റോഡുകളില്‍ നിന്ന് ഡീസല്‍ ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഏകദേശം 23,000ട്രക്കുകള്‍ പിന്‍വലിക്കും. 

വരുംകാലങ്ങളില്‍ 270 കണ്ടെയ്‌നറുകള്‍ വഹിക്കാന്‍ ശേഷിയുള്ള 110മീറ്റര്‍ നീളമുള്ള ചരക്കുകപ്പലുകള്‍ അവതരിപ്പിക്കാനും പദ്ധതിയുണ്ട്. 35മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ബാറ്ററികളായിരിക്കും ഇവയിലുണ്ടാകുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com