രാത്രി ആര്‍ക്കൊപ്പമാണ് ഉറങ്ങുന്നതെന്ന് ചോദിച്ച ഫേസ്ബുക്കിനെ പൊങ്കാലയിട്ട് ഉപഭോക്താക്കള്‍

ചോദ്യം വിചിത്രമാണെന്നും ഇതല്‍പ്പം കടുത്തുപോയെന്നുമുള്ള വിമര്‍ശനവുമായി ഉപഭോക്താക്കള്‍ രംഗത്തെത്തിക്കഴിഞ്ഞു
രാത്രി ആര്‍ക്കൊപ്പമാണ് ഉറങ്ങുന്നതെന്ന് ചോദിച്ച ഫേസ്ബുക്കിനെ പൊങ്കാലയിട്ട് ഉപഭോക്താക്കള്‍

രാവും പകലും ഒപ്പമുണ്ടെങ്കിലും ഫേസ്ബുക്ക് വല്ലാതെ പരിധി കടക്കുന്നുവെന്ന ആരോപണവുമായി ഉപഭോക്താക്കള്‍. ആരോടെല്ലാമൊപ്പമാണ് രാത്രി കിടന്നുറങ്ങുന്നത് എന്നതാണ് ഫേസ്ബുക്കിന്റെ പുതിയ അന്വേഷണം. ചോദ്യം വിചിത്രമാണെന്നും ഇതല്‍പ്പം കടുത്തുപോയെന്നുമുള്ള വിമര്‍ശനവുമായി ഉപഭോക്താക്കള്‍ രംഗത്തെത്തിക്കഴിഞ്ഞു. 

എന്നാല്‍ ചോദ്യം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്നാണ് ഈ വിമര്‍ശനങ്ങള്‍ക്ക് ഫേസ്ബുക്ക് നല്‍കുന്ന വിശദീകരണം. ആര്‍ക്കൊപ്പമാണ് ഉറങ്ങുന്നതെന്നല്ല ഉദ്ദേശിച്ചത് മറിച്ച് ഉറങ്ങുമ്പോള്‍ ഒപ്പമുണ്ടാകുന്നത് എന്ത്? ഉദ്ദാഹരണത്തിന് ടെഡ്ഡിബിയര്‍ പോലുള്ളവയെന്നാണെന്നും ഫേസ്ബുക്ക് വൃത്തങ്ങള്‍ വിശദീകരിച്ചു. 

ഉറങ്ങുമ്പോള്‍ ഒപ്പമുണ്ടാകണമെന്നാഗ്രഹിക്കുന്ന ഏറ്റവും ഇഷ്ട വസ്തുവിനെകുറിച്ച് പങ്കുവയ്ക്കുമെന്നാണ് കരുതിയിരുന്നതെന്നും ഫേസ്ബുക്ക് പ്രതിനിധി പറഞ്ഞു. വ്യാപകമായി വിമര്‍ശനം നേരിട്ടതിനെതുടര്‍ന്ന് ഈ ചോദ്യം ഫേസ്ബുക്ക് പിന്‍വലിച്ചു. പഭോക്താക്കളെ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്നതിന് പ്രേരിപ്പിക്കാനാണ് ഡിസംബര്‍ മുതല്‍ ഫേസ്ബുക്ക് ഡിഡ് യൂ നോ എന്ന പുതിയ ഫീച്ചര്‍ ആരംഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com