സത്യസന്ധനാണോ? പൊതുമേഖലാ ബാങ്കുകളില്‍ നിന്നും എളുപ്പത്തില്‍ വായ്പ കിട്ടും

സത്യസന്ധര്‍ക്ക് കാലതാമസമോ, നടപടിക്രമങ്ങളിലൂടെയുള്ള തടസമോ ഇല്ലാതെ വായ്പ നല്‍കാനാണ് പൊതുമേഖല ബാങ്കുകള്‍ തീരുമാനമെടുത്തിരിക്കുന്നത്
സത്യസന്ധനാണോ? പൊതുമേഖലാ ബാങ്കുകളില്‍ നിന്നും എളുപ്പത്തില്‍ വായ്പ കിട്ടും

ന്യൂഡല്‍ഹി: എടുത്തിരിക്കുന്ന വായ്പകള്‍ സത്യസന്ധമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് വീണ്ടും വായ്പയെടുക്കുന്നതിനുള്ള നടപടികള്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ എളുപ്പത്തിലാക്കും. ഇത്തരം സത്യസന്ധര്‍ക്ക് കാലതാമസമോ, നടപടിക്രമങ്ങളിലൂടെയുള്ള തടസമോ ഇല്ലാതെ വായ്പ നല്‍കാനാണ് പൊതുമേഖല ബാങ്കുകള്‍ തീരുമാനമെടുത്തിരിക്കുന്നത്. 

നിലവില്‍ പൊതുമേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് പുതിയ നീക്കം. വായ്പ നല്‍കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്തെ രാജ്യത്തുള്ള പൊതുമേഖല ബാങ്കുകള്‍ക്ക് ജനുവരി 31ന് മുന്‍പ് 88,139 കോടി രൂപ നല്‍കുമെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി രാജീവ് കുമാര്‍ പറഞ്ഞു. 

ഇതുകൂടാതെ ബാങ്കിങ് മേഖലയില്‍ പരിഷ്‌കാര നടപടികള്‍ സ്വീകരിച്ചതായും രാജീവ് കുമാര്‍ വ്യക്തമാക്കി. വലിയ തുകയ്ക്ക് വായ്പ ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കിയതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും വ്യക്തമാക്കി. വന്‍തുക വായ്പയെടുത്തിട്ട് തിരിച്ചടയ്ക്കാത്തവരെ പ്രത്യേകം നിരീക്ഷണത്തിന് വിധേയമാക്കും. എട്ടുലക്ഷത്തോളം രൂപയാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാകടമായി കിടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com