ഇന്‍സ്റ്റഗ്രാം സ്‌റ്റോറീസില്‍ ഇനി പാട്ട് കേള്‍ക്കാം ;ഫീച്ചര്‍ ഉടന്‍ ഇന്ത്യയിലെത്തും 

ഇന്‍സ്റ്റയില്‍ ഇനി വീഡിയോ പോസ്റ്റ് ചെയ്യുമ്പോള്‍ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ ഇനി മുതല്‍ പാട്ടുകളും ചേര്‍ക്കാന്‍ കഴിയുമെന്നാണ് ഇതിന്റെ സവിശേഷത.ആയിരക്കണക്കിന് പാട്ടുകള്‍ ഇതിനകം ഇന്‍സ്റ്റഗ്രാം ലഭ്യമാക്കിയി
ഇന്‍സ്റ്റഗ്രാം സ്‌റ്റോറീസില്‍ ഇനി പാട്ട് കേള്‍ക്കാം ;ഫീച്ചര്‍ ഉടന്‍ ഇന്ത്യയിലെത്തും 

കലിഫോര്‍ണിയ: മുഴുനീളന്‍ വീഡിയോകള്‍ക്കായി ഐജിടിവി അവതരിപ്പിച്ചതിന് പിന്നാലെ പാട്ടുകേള്‍ക്കാനുള്ള സംവിധാനം ഇന്‍സ്റ്റഗ്രാം പുറത്തിറക്കി. ഇന്‍സ്റ്റയില്‍ ഇനി വീഡിയോ പോസ്റ്റ് ചെയ്യുമ്പോള്‍ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ ഇനി മുതല്‍ പാട്ടുകളും ചേര്‍ക്കാന്‍ കഴിയുമെന്നാണ് ഇതിന്റെ സവിശേഷത.ആയിരക്കണക്കിന് പാട്ടുകള്‍ ഇതിനകം ഇന്‍സ്റ്റഗ്രാം ലഭ്യമാക്കിയിട്ടുണ്ട്. 

വീഡിയോയ്‌ക്കൊപ്പം പാട്ട് ചേര്‍ക്കണമെങ്കില്‍ സ്റ്റിക്കര്‍ സെക്ഷനില്‍ മ്യൂസിക് സിംബല്‍ ലഭ്യമാക്കിയിട്ടുണ്ട്. അതില്‍ നിന്നും ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയുന്ന വിധത്തിലാണ് നിലവില്‍ ക്രമീകരിച്ചിരിക്കുന്നത്. ഫോട്ടോയ്ക്കും വീഡിയോക്കും ഒപ്പമല്ലാതെയും പാട്ട് സേവ് ചെയ്യാന്‍ സാധിക്കും.ഇന്‍സ്റ്റഗ്രാം തുറക്കുമ്പോള്‍ തന്നെ റെക്കോര്‍ഡ് ബട്ടന് താഴെയായി മ്യൂസിക് ബട്ടനുണ്ടാകും. ഇതില്‍ നിന്നും പാട്ട് തിരഞ്ഞെടുത്ത ശേഷം ആവശ്യമുള്ള ഭാഗം ചേര്‍ക്കാം.ഫോളോവേഴ്‌സിന് പാട്ട് കേട്ട് നിങ്ങളുടെ സ്റ്റോറി കാണാന്‍ കഴിയും.

ന്യൂസീലന്‍ഡ്, ഓസ്ട്രലിയ, ഫ്രാന്‍സ്, ജര്‍മ്മനി, സ്വീഡന്‍, യുകെ, യുഎസ്എ എന്നീ രാജ്യങ്ങളിലാണ് നിലവില്‍ പുതിയ സംവിധാനം ലഭ്യമാകുക.ഇന്‍സ്റ്റഗ്രാമിന്റെ 51 ആം പതിപ്പിലാണ് പാട്ടുകേള്‍ക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com