അന്ന് ഒറ്റരാത്രി കൊണ്ട് ഊര്‍മ്മിളാ യാദവിന്റെ അക്കൗണ്ടിലെത്തിയത് 95,000 കോടി രൂപ ;എസ്ബിഐയുടെ തന്ത്രം മുമ്പും 

ഊര്‍മ്മിള മൊബൈലിലെ എസ്ബിഐയുടെ മെസേജ് കണ്ട് ഞെട്ടി, ഞെട്ടിയെന്നല്ല ബോധം പോയെന്ന് വേണം പറയാന്‍.അക്കൗണ്ട് ബാലന്‍സ് മെസേജില്‍ കാണിച്ചിരിക്കുന്നത് 95,000 കോടി രൂപ.
അന്ന് ഒറ്റരാത്രി കൊണ്ട് ഊര്‍മ്മിളാ യാദവിന്റെ അക്കൗണ്ടിലെത്തിയത് 95,000 കോടി രൂപ ;എസ്ബിഐയുടെ തന്ത്രം മുമ്പും 

കൊച്ചി:  ഏക് ദിന്‍ കാ രാജ് എന്നൊക്കെ പറയില്ലേ? അതുപോലൊരു ദിവസമാണ് ഉത്തര്‍പ്രദേശുകാരിയായ ഊര്‍മ്മിള യാദവിന്റെ ജീവിതത്തില്‍ 2015 ല്‍ ഉണ്ടായത്. വീട്ടുജോലിക്ക് പോകാന്‍ തയ്യാറെടുത്തുകൊണ്ടിരുന്ന ഊര്‍മ്മിള മൊബൈലിലെ എസ്ബിഐയുടെ മെസേജ് കണ്ട് ഞെട്ടി, ഞെട്ടിയെന്നല്ല ബോധം പോയെന്ന് വേണം പറയാന്‍.

അക്കൗണ്ട് ബാലന്‍സ് മെസേജില്‍ കാണിച്ചിരിക്കുന്നത് 95,000 കോടി രൂപ.  വായിച്ചെടുക്കാന്‍ പോലും പറ്റാത്ത അത്രയും ബാലന്‍സ് കണ്ട് ആ സാധുസ്ത്രീ നേരെ ബാങ്കിലേക്ക് എത്തിയപ്പോള്‍ ജീവനക്കാരും ഞെട്ടി. ഒറ്റയടിക്ക് ഈ ബാലന്‍സ് വായിക്കാന്‍ അവര്‍ക്കും പറ്റുന്നില്ല. മിനിമം ബാലന്‍സ് സൂക്ഷിക്കാതിരുന്നതിനാല്‍ ബാങ്കിലേക്ക് വരുത്താന്‍ വേണ്ടി ചെയ്ത സൂത്രപ്പണിയാണിതെന്ന് പറഞ്ഞ് അവസാനം ജീവനക്കാര്‍ തടിയൂരി.

ഉടമ അറിയാതെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്ന എസ്ബിഐയുടെ പരിപാടി കോട്ടയ്ക്കല്‍ സംഭവത്തില്‍ തുടങ്ങിയതല്ല.കോടികള്‍ അക്കൗണ്ടിലേക്ക് മൈനസ് ക്രെഡിറ്റായെന്നാണ് എസിബിഐ നല്‍കിയ വിശദീകരണം. എന്നാല്‍ ഇത് സംഭവിക്കില്ലെന്നും അങ്ങനെ വരുന്നത് റിസര്‍വ്വ് ബാങ്കിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും വിദഗ്ധര്‍ പറയുന്നു.

കെവൈസി  രേഖ നല്‍കാത്തതിനാല്‍ അക്കൗണ്ട് മരവിപ്പിച്ചുവെന്നാണ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ജീവനക്കാരോട് ബാങ്ക് അറിയിച്ചത്. എന്നാല്‍ ഈ വാദം ശരിയല്ലെന്ന് അക്കൗണ്ടുടമകള്‍ വ്യക്തമാക്കിയിരുന്നു. 
എന്തിന്റെ പേരില്‍ ആയാലും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുമ്പോള്‍ ഇടപാടുകാരനെ അറിയിക്കണം എന്ന നിബന്ധനയും എസ്ബിഐ ലംഘിച്ചതായാണ് തെളിയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com